മോദിക്ക് നേരെ ആക്രമണം നടത്താനുള്ള ഭീകരരുടെ ശ്രമം പരാജയപ്പെടുത്തിയെന്ന് ബിഹാർ പൊലീസ്; രണ്ട് പേർ അറസ്റ്റിൽ

പട്ന: ​പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെ ആക്രമണം നടത്താനുള്ള ഭീകരരുടെ ശ്രമം പരാജയപ്പെടുത്തിയെന്ന് ബിഹാർ പൊലീസ്. കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ജൂലൈ 12ന് മോദിയുടെ സന്ദർശനത്തിനിടെ ഇവർ ഭീകരാക്രമണത്തിന് പദ്ധതിയിട്ടുവെന്നാണ് പൊലീസ് പറയുന്നത്. 2047നകം ഇന്ത്യയെ ഇസ്‍ലാമിക രാജ്യമാക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും പൊലീസ് പറയുന്നു.

അതാർ പർവേസ്, എം.ഡി ജലാലുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്. ഇവർക്ക് പട്നക്കടുത്തുള്ള ഫുൽവാരി ഷെരീഫിൽ 15 ദിവസത്തെ പരിശീലനം ലഭിച്ചുവെന്നാണ് ​പൊലീസിന്റെ വാദം. കേസുമായി ബന്ധപ്പെട്ട് ഭീകരർക്ക് പരിശീലനം ലഭിച്ചുവെന്ന് സംശയിക്കുന്ന സ്ഥലങ്ങളിൽ പൊലീസ് റെയ്ഡ് നടത്തിയിരുന്നു.

കേരളം, പശ്ചിമബംഗാൾ, ഉത്തർപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഈ സ്ഥലത്ത് കൂടുതലായി സന്ദർശനം നടത്തുന്നതെന്നാണ് ബിഹാർ പൊലീസ് പറയുന്നത്.

Tags:    
News Summary - Bihar Police busts terror module planning to target PM Modi, ex-cop among 2 arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.