Posted On
date_range Updated On
date_range ബിഹാറില്‍ നാല് മാവോവാദികള്‍ കൊല്ലപ്പെട്ടു
ഗയ: ബിഹാറിലെ ഗയ ജില്ലയില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ നാല് മാവോവാദികള്‍ കൊല്ലപ്പെട്ടു. സി.ആര്‍.പി.എഫിന്‍െറ കോബ്ര ബറ്റാലിയന്‍ സംസ്ഥാന പൊലീസുമായിച്ചേര്‍ന്നാണ് ബസ്കാത്വാ ഗ്രാമത്തില്‍ ഓപറേഷന്‍ നടത്തിയത്.
കോബ്രയുടെ 204ാമത് ബറ്റാലിയന്‍ ആണ് ഓപറേഷനില്‍ പങ്കെടുത്തത്. സ്ഥലത്തുനിന്ന് തോക്കുകള്‍ കണ്ടെടുത്തതായി ഉന്നത സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. മേഖലയില്‍ തെരച്ചില്‍ നടത്താന്‍ കൂടുതല്‍ സേനയെ അയച്ചു. കൊല്ലപ്പെട്ടവരില്‍ രണ്ടുപേരെ തിരിച്ചറിഞ്ഞു. മഗധ് മേഖലാ കമ്മിറ്റി അംഗം അനില്‍ എന്ന ദീപക്, ഉപമേഖലാ കമാന്‍ഡര്‍ രാജേഷ് രവിദാസ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.