Posted On
date_range Updated On
date_range മകൾക്ക് യൂനിഫോം നിഷേധിച്ചു; പിതാവ് വാളുമായി ക്ലാസ് മുറിയിൽ
അരാരിയ (ബിഹാർ): കുട്ടിയുടെ സ്കൂൾ യൂനിഫോമിന് പണം ലഭിക്കാത്തതിനെ തുടർന്ന് ബീഹാറിലെ അരാരിയയിൽ പിതാവ് വാളുമായി സ്‌കൂളിൽ അതിക്രമിച്ച് കയറി അധ്യാപകരെ ഭീഷണിപ്പെടുത്തി.
"അരാരിയയിലെ സ്കൂളിൽ യൂനിഫോമിന് പണം ലഭിക്കാത്തതിനെ തുടർന്ന് പിതാവ് വാളുമായി കുട്ടിയുടെ സ്കൂളിലെത്തി അധ്യാപകരെ ഭീഷണിപ്പെടുത്തി" -സംഭവത്തെക്കുറിച്ച് എ.എൻ.ഐയോട് സംസാരിച്ച ജോകിഹട്ട് സ്റ്റേഷൻ ഹൗസ് ഓഫീസർ പറഞ്ഞു.
24 മണിക്കൂറിനുള്ളിൽ പണം ലഭിച്ചില്ലെങ്കിൽ വീണ്ടും വരുമെന്ന് അക്ബർ എന്നയാൾ അധ്യാപകരെ ഭീഷണിപ്പെടുത്തിയതായാണ് വിവരം. ഭഗവാൻപൂർ പഞ്ചായത്തിന് കീഴിലുള്ള ജോക്കിഹാത്ത് ബ്ലോക്കിലാണ് സംഭവം. ഇയാൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്‌കൂളിലെ പ്രധാനാധ്യാപകന്റെ പരാതിയെ തുടർന്നാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.