നിതീഷ്​ കുമാർ മന്ത്രിസഭ വികസിപ്പിച്ചു; ബി.ജെ.പിയിൽ നിന്ന്​ ഒമ്പതും ജെ.ഡി.യുവിൽ നിന്ന്​ എട്ടും പുതിയ മന്ത്രിമാർ

പട്​ന: ബിഹാറിൽ നിതീഷ്​ കുമാർ മന്ത്രിസഭ 17 പേരെ ഉൾപ്പെടുത്തി വികസിപ്പിച്ചു. ബി.ജെ.പിയിലെ മുസ്​ലിം മുഖമായ സെയ്​ദ്​ ഷാനവാസ്​ ഹുസൈനടക്കം ഒമ്പതു പേരും ജെ.ഡി.യുവിൽ നിന്ന്​ എട്ടുപേരുമാണ്​ പുതിയതായി സത്യപ്രതിജ്ഞ ചെയ്​ത്​ ചുമതലയേറ്റത്​.

ഇതോടെ സംസ്​ഥാന കാബിനറ്റിൽ ബി.ജെ.പിക്ക്​ 20 മന്ത്രിമാരായി. ജെ.ഡി.യുവിന്​ 12 മന്ത്രിമാരാണുള്ളത്​. മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനമായെന്നും ഉടൻ പ്രഖ്യാപിക്കുമെന്നും നിതീഷ്​ കുമാർ പറഞ്ഞു.

വിരമിച്ച ശേഷം ജെ.ഡി.യുവിൽ ചേർന്ന മുൻ ഐ.പി.എസ്​ ഓഫിസർ സുനിൽ കുമാറും മന്ത്രിയാണ്​. ബി.ജെ.പിയിൽനിന്നുള്ള പുതിയ മന്ത്രി നീരജ്​ കുമാർ സിങ്​ ബബ്​ലു അന്തരിച്ച ബോളിവുഡ്​ നടൻ സുശാന്ത്​ സിങ്​ രജ്​പുത്തി​‍െൻറ അടുത്ത ബന്ധുവാണ്​. ബി.എസ്​.പി ടിക്കറ്റിൽ ജയിച്ച്​ പിന്നീട്​ പാർട്ടി മാറി ജെ.ഡി.യുവിൽ എത്തിയ സമ ഖാനെ കൂടി മന്ത്രിയാക്കിയതോടെ, മന്ത്രിസഭയിൽ രണ്ട്​ മുസ്​ലിംകളായി.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.