കെ.സി വേണുഗോപാൽ




രാജസ്ഥാനിൽ കോൺഗ്രസ്​ തരംഗം; പാർട്ടിയുടെ ഐക്യവും അടിത്തട്ടിലെ പ്രവർത്തനവും വിജയത്തിന് വഴിയൊരുക്കി​ -കെ.സി. വേണുഗോപാൽ

ന്യൂഡൽഹി: രാജസ്ഥാനിലെ തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് ഫലം കോൺഗ്രസ് തരംഗമാണെന്ന്​ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ.

സംസ്ഥാനത്ത് ഭരണമുന്നണിയെ പിന്തുണക്കുന്ന പതിവ് പ്രവണതയെ മറികടന്നാണ് ജനങ്ങൾ വോട്ട് രേഖപ്പെടുത്തിയതെന്നും ബി.ജെ.പിയുടെ സംസ്ഥാന-കേന്ദ്ര ഭരണങ്ങളോടുള്ള ശക്തമായ പ്രതിഷേധമാണ് ഫലത്തിൽ പ്രതിഫലിച്ചതെന്നും അദ്ദേഹം പ്രസ്താവിച്ചു.

രാജസ്ഥാനിൽ ബിജെപിയുടെ സമ്പൂർണ ദുർഭരണത്തിനെതിരെ ജനങ്ങൾ വ്യക്തമായ സന്ദേശം നൽകി. രാജ്യത്തുടനീളം ബി.ജെ.പിക്കെതിരായ ജനരോഷം വർധിച്ചുവരികയാണ്​. ജൂലൈ മാസത്തിൽ പ്രകടമായ അതേ വികാരമാണ് ഇപ്പോൾ രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കുന്നത്​.

രാജസ്ഥാൻ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ഒറ്റക്കെട്ടായി പ്രവർത്തിച്ച് ജനങ്ങളുടെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയതിന്റെ പ്രതിഫലനമാണ് ഈ വിജയം. പാർട്ടിയുടെ ഐക്യവും അടിത്തട്ടിലെ പ്രവർത്തനവുമാണ് വിജയത്തിന് വഴിയൊരുക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Congress wave in Rajasthan: K.C. Venugopal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.