ഷാങ്‌ഹായ് സമ്മേളനത്തിൽ പാക് മന്ത്രി; രാഷ്‍ട്രീയ വിവാദം മുറുകുന്നു

ന്യൂഡൽഹി: ഷാങ്‌ഹായ് സഹകരണ സംഘടന (എസ്.സി.ഒ)യുടെ സമ്മേളനത്തിൽ പങ്കെടുക്കാനായി പാകിസ്താൻ കാലാവസ്ഥാ മന്ത്രി മുസാദിക് മാലിക് എത്തുന്നതിൽ രാഷ്‍ട്രീയ വിവാദം ശക്തം. കേന്ദ്ര സർക്കാറിന്‍റെ വിദേശ നയത്തെ പ്രതിപക്ഷം ചോദ്യം ചെയ്തു. പാകിസ്താനുമായുള്ള സിന്ധു നദീജല കരാർ ഇന്ത്യ നിർത്തിവെച്ചതിനെച്ചൊല്ലി മുസാദിക് മാലിക് കടുത്ത ഇന്ത്യാ വിരുദ്ധ പരാമർശങ്ങൾ നടത്തിയിരുന്നു.

വെള്ളിയാഴ്ച രാവിലെ അദ്ദേഹം ഡൽഹിയിലെത്തി. ഇന്ത്യയുടെ വിദേശ നയത്തിൽ ബി.ജെ.പിക്ക് ആശയക്കുഴപ്പമാണെന്ന് സമാജ്‍വാദി പാർട്ടി നേതാവ് ഫഖ്രുൽ ഹസൻ ചന്ദ് ആരോപിച്ചു. തീവ്രവാദവും സംഭാഷണവും ഒരുമിച്ചു പോകില്ലെന്ന് ബി.ജെ.പി പറഞ്ഞുനടക്കുമ്പോഴാണ് പാക് മന്ത്രിയുടെ സന്ദർശനം.

വിദേശ നയത്തിൽ വിട്ടുവീഴ്ച വരുത്തിയിരിക്കുന്നു എന്നാണ് കോൺഗ്രസ് നേതാവ് സുരേന്ദ്ര രാജ്‍പുട്ട് വിമർശിച്ചത്. അമേരിക്കൻ പ്രസിഡന്‍റിന്‍റെ സമ്മർദത്തിന് കീഴിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവർത്തിക്കുന്നത്. ഓപറേഷൻ സിന്ദൂർ വേളയിൽ മാലിക് നടത്തിയ ഇന്ത്യാ വിരുദ്ധ പരാമർശങ്ങളുടെ ഭാഷ ഭീകരവാദികളുടെ ഭാഷ ആയിരുന്നെന്ന് കോൺഗ്രസ് നേതാവ് പ്രമോദ് തിവാരി പറഞ്ഞു. വിദേശ നയത്തിൽ ബി.ജെ.പി അനുവർത്തിക്കുന്ന ഇരട്ടത്താപ്പാണ് ഇതിലൂടെ പ്രകടമാകുന്നതെന്ന് എൻ.സി.പി (എസ്.പി) നേതാവ് ക്ലൈഡ് ക്രാസ്റ്റോ ചൂണ്ടിക്കാട്ടി.

Tags:    
News Summary - Pakistani minister at Shanghai summit; political row intensifies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.