രക്തബന്ധുക്കൾ തമ്മിലെ വിവാഹം നിയന്ത്രിക്കൽ: നിയമ നിർമാണ സാധ്യത പരിശോധിക്കണം; സുപ്രീംകോടതി
ന്യൂഡൽഹി: അടുത്ത രക്തബന്ധുക്കൾ തമ്മിലുള്ള വിവാഹങ്ങൾ നിയന്ത്രിക്കുന്നതിന് പ്രത്യേക നിയമം കൊണ്ടുവരുന്നതിന്റെ സാധ്യത പരിശോധിക്കണമെന്ന് കേന്ദ്രസർക്കാറിനോട് സുപ്രീംകോടതി. ഇക്കാര്യത്തിൽ സർക്കാറിന് നിർദേശം നൽകുകയല്ല, മറിച്ച് വിഷയം ശ്രദ്ധയിൽപെടുത്തുക മാത്രമാണ് ലക്ഷ്യമെന്നും കോടതി വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്രസർക്കാറിനോട് നിലപാട് അറിയിക്കാൻ ആവശ്യപ്പെട്ടത്. രക്തബന്ധമുള്ളവർ തമ്മിലെ വിവാഹം സംബന്ധിച്ച വിഷയം നിയമനിർമാണ സഭയുടെ അധികാരപരിധിയിൽ വരുന്നതാണെന്നും കോടതിക്ക് ഇത്തരം വിവാഹങ്ങൾ നിയന്ത്രിക്കാനാവില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു.
ഇത്തരം വിവാഹങ്ങൾ മൂലമുണ്ടാകാവുന്ന ദോഷഫലങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കേണ്ടതുണ്ടെന്ന് ഹരജിക്കാരന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. പാഠ്യപദ്ധതിയിൽ ആവശ്യമായ വിവരങ്ങൾ ഉൾപ്പെടുത്തുന്നതുൾപ്പെടെ വിവിധ മാധ്യമങ്ങളിലൂടെ വ്യാപക പ്രചാരണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.