Posted On
date_range Updated On
date_range കള്ളക്കേസ് കൊടുക്കും, ജീവിതകാലം മുഴുവൻ ജയിലിലാക്കും -സ്വാതി മലിവാളിനെതിരെ ബൈഭവ് കുമാറിന്റെ പരാതി
ന്യൂഡൽഹി: സ്വാതി മലിവാളിനെതിരെ പരാതി നൽകി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ സഹായി ബൈഭവ് കുമാർ. മുഖ്യമന്ത്രിയുടെ വീട്ടിലെത്തിയ തന്നെ ബൈഭവ് കുമാർ ക്രൂരമായി മർദിച്ചുവെന്നാരോപിച്ച് സ്വാതി ഡൽഹി പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ സ്വാതി ബി.ജെ.പിയുടെ ഏജന്റായി പ്രവർത്തിക്കുകയാണെന്നും കെജ്രിവാളിനെതിരായ ഗൂഢാലോചനയാണ് പുറത്തുവന്നിരിക്കുന്നതെന്നുമാണ് പരാതിയിൽ എ.എ.പിയുടെ മറുപടി.
തനിക്കെതിരായ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്ന് ബൈഭവ് കുമാറും പറഞ്ഞു. മേയ് 13ന് കെജ്രിവാളിന്റെ വസതിയിൽ അതിക്രമിച്ചു കയറിയ സ്വാതി തനിക്കെതിരെ അസഭ്യവർഷം നടത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നും ബൈഭവ് പരാതിയിൽ പറയുന്നു.
നിങ്ങളെ ഞാൻ കള്ളക്കേസിൽ കുടുക്കും. ജീവിതകാലം മുഴുവൻ നിങ്ങൾ ജയിലിൽ കഴിയേണ്ടി വരും എന്നായിരുന്നു ഭീഷണി. പരാതിയുടെ പകർപ്പ് ബൈഭവ് ഡൽഹി പൊലീസിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.