Posted On
date_range Updated On
date_range മദ്യഷാപ്പുകൾ എപ്പോൾ അടക്കുമെന്ന ചോദ്യത്തിന് അടച്ചിട്ട് മറുപടി നൽകി ഭൂപേഷ് ബാഘേൽ
റായ്പൂർ: കോവിഡ് വ്യാപനത്തിനിടെ മദ്യഷാപ്പുകൾ എപ്പോൾ അടക്കുമെന്ന ചോദ്യവുമായാണ് ആകാഷ് ചൗബേ എന്ന വിദ്യ ാർഥി ട്വിറ്ററിൽ ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേലിനടുത്തെത്തിയത്. ഒരു മണിക്കൂറിനുള്ളിൽ തന്നെ അടക്കാനുള്ള ഓർഡർ പുറത്തിറക്കിയെന്ന് ഭൂപേഷ് ബാഘേൽ മറുപടി നൽകി.
വിദ്യാർഥിയുടെ ചോദ്യത്തിെൻറ സ്ക്രീൻ ഷോട്ട് സഹിതം മറുപടി നൽകിയ ഭൂപേഷ് ബാഘേലിെൻറ നടപടി ട്വിറ്ററിൽ വൈറലായിരിക്കുകയാണ്. 2018ൽ സംസ്ഥാനത്ത് കോൺഗ്രസ് വൻ ഭൂരിപക്ഷം നേടിയതിന് പിന്നാലെയാണ് ഭൂപേഷ് ബാഘേൽ ഛത്തീസ്ഗഢ് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.