Posted On
date_range Updated On
date_range ഗുജറാത്ത്: ഭൂപേന്ദ്ര പട്ടേൽ ഇന്ന് അധികാരമേൽക്കും
അഹ്മദാബാദ്: ഗുജറാത്തിൽ തുടർച്ചയായി രണ്ടാംതവണയും മുഖ്യമന്ത്രിപദത്തിലെത്തുന്ന ഭൂപേന്ദ്ര പട്ടേൽ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഉച്ചക്ക് രണ്ടിന് ഗാന്ധിനഗറിലെ ഹെലിപാഡ് മൈതാനത്ത് നടക്കുന്ന ചടങ്ങിൽ ഗവർണർ ആചാര്യദേവ് രഥ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ അടക്കം പങ്കെടുക്കും. ഏതാനും മന്ത്രിമാരും തിങ്കളാഴ്ച അധികാരമേൽക്കുമെന്ന് ബി.ജെ.പി നേതാക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.