എൻ.സി.പി മഹാരാഷ്ട്ര അധ്യക്ഷപദവി: അജിത് പവാറിനെ തള്ളി​ ഭുജ്​ബൽ

മും​ബൈ: എ​ൻ.​സി.​പി മ​ഹാ​രാ​ഷ്ട്ര അ​ധ്യ​ക്ഷ​നാ​കാ​ൻ ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ച അ​ജി​ത്​ പ​വാ​റി​നെ ത​ള്ളി​ ഛഗ​ൻ ഭു​ജ്​​ബ​ൽ. പ്ര​തി​പ​ക്ഷ നേ​താ​വ്​ മ​റാ​ത്തി​യെ​ങ്കി​ൽ പാ​ർ​ട്ടി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ഒ.​ബി.​സി നേ​താ​വാ​ക​ണ​മെ​ന്നാ​ണ്​ ഛഗ​ൻ ഭു​ജ്​​ബ​ൽ പ​റ​ഞ്ഞ​ത്.

പ്ര​തി​പ​ക്ഷ നേ​താ​വി​ന്റെ പ​ദ​വി​യി​ൽ​നി​ന്ന്​ മാ​റ്റി പാ​ർ​ട്ടി ചു​മ​ത​ല ന​ൽ​ക​ണ​മെ​ന്ന്​ അ​ജി​ത്​ പ​വാ​ർ ഈ​യി​ടെ പാ​ർ​ട്ടി പ​രി​പാ​ടി​യി​ൽ പ​ര​സ്യ​മാ​യി പ​റ​ഞ്ഞി​രു​ന്നു. മ​ക​ൾ സു​പ്രി​യ സു​ലെ​യെ പാ​ർ​ട്ടി വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ന്റാ​യി ശ​ര​ദ്​ പ​വാ​ർ പ്ര​ഖ്യാ​പി​ച്ച​തി​ന്​ പി​ന്നാ​ലെ​യാ​യി​രു​ന്നു​ അ​ജി​ത്തി​ന്റെ പ്ര​സ്താ​വ​ന. പാ​ർ​ട്ടി​യു​ടെ മ​ഹാ​രാ​ഷ്ട്ര അ​ധ്യ​ക്ഷ​പ​ദ​വി​യാ​ണ്​ അ​ജി​ത്തി​ന്റെ ല​ക്ഷ്യം.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഭു​ജ്​​ബ​ലി​ന്റെ ഒ.​ബി.​സി കാ​ർ​ഡ്. ഭു​ജ്​​ബ​ലി​ന്റെ നീ​ക്ക​ത്തി​നു പി​ന്നി​ൽ പ​വാ​റി​ന്റെ ബു​ദ്ധി​യാ​ണെ​ന്ന്​ പ​ല​രും സം​ശ​യി​ക്കു​ന്നു. സം​സ്ഥാ​ന​ത്തെ പ്ര​ബ​ല​നാ​യ ഒ.​ബി.​സി നേ​താ​വാ​ണ്​ ഭു​ജ്​​ബ​ൽ.

ത​ന്നെ​യോ ജി​തേ​ന്ദ്ര ആ​വാ​ദ്, ധ​ന​ഞ്ജ​യ്​ മു​ണ്ടെ, സു​നി​ൽ ത​ത്​​ക​രെ തു​ട​ങ്ങി​യ മ​റ്റ്​ ഒ.​ബി.​സി നേ​താ​ക്ക​ളി​ൽ ആ​രെ​യെ​ങ്കി​ലു​മോ അ​ധ്യ​ക്ഷ​നാ​ക്ക​ണ​മെ​ന്നാ​ണ്​ ഭു​ജ്​​ബ​ലി​ന്റെ ആ​വ​ശ്യം.

നി​ല​വി​ൽ പ​വാ​റി​ന്റെ വി​ശ്വ​സ്ത​ൻ ജ​യ​ന്ത്​ പാ​ട്ടീ​ലാ​ണ്​ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ. മ​റാ​ത്ത വി​ഭാ​ഗ​ക്കാ​ര​നാ​ണ് അ​ദ്ദേ​ഹം.

പ​ദ​വി​യി​ൽ അ​ഞ്ചു​വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി. മ​റ്റ്​ പാ​ർ​ട്ടി​ക​ളു​ടെ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്മാ​രാ​യ ച​ന്ദ്ര​കാ​ന്ത്​ ബ​വ​ങ്കു​ലെ (ബി.​ജെ.​പി), നാ​ന പ​ടോ​ലെ (കോ​ൺ​ഗ്ര​സ്) എ​ന്നി​വ​ർ ഒ.​ബി.​സി നേ​താ​ക്ക​ളാ​ണെ​ന്നും ഭു​ജ്​​ബ​ൽ ഓ​ർ​മി​പ്പി​ച്ചു.

Tags:    
News Summary - Bhujbal rejects Ajit Pawar for NCP Maharashtra president post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.