ന്യൂഡൽഹി: ഇന്ത്യയുടെ മിഗ് 21 വിമാനത്തിൽനിന്ന് രക്ഷപ്പെട്ട് പാക് കസ്റ്റഡിയിലാ യ വിങ് കമാൻഡർ അഭിനന്ദൻ വർധമാന് നെട്ടല്ലിനും വാരിയെല്ലിനും പരിക്ക്. അഭിനന്ദെൻ റ ശരീരത്തിൽ ചാര ഉപകരണങ്ങളൊന്നും പാകിസ്താൻ ഘടിപ്പിച്ചിട്ടില്ലെന്നും എം.ആർ.െഎ സ് കാനിങ്ങിൽ വ്യക്തമായി.
വിമാനത്തിൽനിന്ന് രക്ഷാസംവിധാനം വഴി തെറിച്ചിറങ്ങിയ അ ഭിനന്ദന് പ്രധാനമായും രണ്ട് പരിക്കുകളാണുള്ളതെന്ന് പരിശോധനയിൽ തെളിഞ്ഞതായി വാർത്ത ഏജൻസി ‘എ.എൻ.െഎ’ ഒൗദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു.
അതിലൊരു പരിക്ക് വിമാനത്തിൽനിന്ന് പാരച്യൂട്ടിലേക്ക് ചാടിയപ്പോൾ നെട്ടലിെൻറ താഴ്ഭാഗത്ത് സംഭവിച്ചതാണ്. മറ്റൊന്ന് വാരിയെല്ലിനുമാണ്.
രണ്ടാമത്തെ പരിക്ക് പാരച്യൂട്ടിൽ പാക് അധിനിവേശ കശ്മീരിൽ വന്നിറങ്ങിയേപ്പാൾ പ്രദേശവാസികളിൽനിന്ന് ഏറ്റ മർദനം മൂലമാകാമെന്നും വാർത്ത ഏജൻസി വ്യക്തമാക്കി. ഡൽഹി കൻറോൺമെൻറിലെ റിസർച് ആൻഡ് റഫറൽ ആശുപത്രിയിൽ അഭിനന്ദനെ കൂടുതൽ പരിശോധനക്കും ചികിത്സക്കും വിേധയമാക്കും. ഇതിനകം നടന്ന വൈദ്യ പരിേശാധനകൾക്ക് പുറമെയാണിത്.
പാക് സൈന്യം ശാരീരിക മർദനങ്ങളൊന്നും ഏൽപിച്ചിട്ടില്ലെന്നും എന്നാൽ, മാനസികമായി പീഡിപ്പിച്ചെന്നും എ.എൻ.െഎ നേരേത്ത റിപ്പോർട്ട് ചെയ്തിരുന്നു. അഭിനന്ദെൻറ കണ്ണും കൈയും കെട്ടിയ നിലയിലായിരുന്നു പാകിസ്താൻ കസ്റ്റഡിയിലായ സമയത്ത് പുറത്തുവന്ന ആദ്യ ദൃശ്യങ്ങൾ.
എന്നാൽ, പിന്നീട് പാകിസ്താൻ സൈനികർ വളരെ നന്നായാണ് പെരുമാറുന്നതെന്ന് തോന്നിക്കുന്ന തരത്തിൽ അഭിനന്ദൻ ചായ കുടിക്കുന്ന വിഡിയോ പുറത്തുവന്നു. മുതിർന്ന സുരക്ഷ ഉദ്യോഗസ്ഥരും േവ്യാമസേന ഉദ്യോഗസ്ഥരും അഭിനന്ദനിൽനിന്ന് ഒൗദ്യോഗികമായി വിവരങ്ങൾ ആരായാൻ ഞായറാഴ്ച ആശുപത്രിയിലെത്തി.
വിവരങ്ങളാരായൽ രണ്ടു ദിവസംകൂടി തുടരും. അതിർത്തി സംഘർഷത്തിനിടെ പാക് വിമാനത്തെ പിന്തുടരുന്നതിനിടയിലാണ് അഭിനന്ദൻ പകർത്തിയ മിഗ്-21 വിമാനം തകർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.