പുണെ ഭിമ–കൊരെഗാവ്​: ആക്​ടിവിസ്​റ്റുകൾ 14 വരെ റിമാൻഡിൽ 

മുംബൈ: പുണെ ഭിമ-കൊരെഗാവ്​ സംഘർഷ േകസിൽ മലയാളി റോണ ജേക്കബ്​ വിൽസൺ അടക്കം അഞ്ച്​ ആക്​ടിവിസ്​റ്റുകളെ മാവോവാദി ബന്ധം ആരോപിച്ച്​ പുണെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​ യഥാർഥ കേസ്​ അട്ടിമറിക്കാനെന്ന്​ സന്നദ്ധ പ്രവർത്തകർ. ദലിത്​-സവർണ കലാപത്തിനു പിന്നിലെ യഥാർഥ പ്രതികളായ സവർണ നേതാക്കൾ മിലിന്ദ്​ എക്​ബോട്ടെ, സമ്പാജി ബിഡെ എന്നിവരെ രക്ഷിക്കാനുള്ള കേന്ദ്ര നിർദേശമാണ്​ പൊലീസ്​ നടപ്പാക്കുന്നതെന്നും ദലിത്​ സന്നദ്ധ പ്രവർത്തകർ ആരോപിച്ചു. എക്​ബോട്ടെ, സമ്പാജി എന്നിവർക്കെതിരെ തെളിവുകൾ പരസ്യപ്പെടുത്തുന്നത്​ തടയാനാണ്​ മാവോവാദി ബന്ധം ആരോപിച്ചുള്ള അറസ്​റ്റെന്നും ഇവർ ആരോപിച്ചു. 

ഡൽഹിയിൽ കമ്മിറ്റി ഫോര്‍ റിലീസ് ഓഫ് പൊളിറ്റിക്കല്‍ പ്രിസനേഴ്സ്  (സി.ആര്‍.പി.പി) പൊതു സമ്പര്‍ക്ക സെക്രട്ടറിയാണ്​ റോണ ജേക്കബ് വില്‍സണ്‍. ദലിത് പ്രസിദ്ധീകരണമായ ‘വിരോധി’യുടെ പത്രാധിപർ സുധീര്‍ ധാവ്ളെ, നാഗ്പുര്‍ സര്‍വകലാശാല പ്രഫസര്‍  ഷോമ സെന്‍, ഗഡ്ചിറോളിയില്‍ മനുഷ്യാവകാശ പ്രവര്‍ത്തകനായ മഹേഷ് റാവത്ത്, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പീപ്​ള്‍സ് ലോയേഴ്സ് ജനറല്‍ സെക്രട്ടറി സുരേന്ദ്ര ഗഡ്​ലിങ് എന്നിവരാണ്​ അറസ്​റ്റിലായ മറ്റുള്ളവർ. ഇവരെ പുണെ കോടതി അടുത്ത 14 വരെ പൊലീസ്​ കസ്​റ്റഡിയിൽ വിട്ടു. റോണക്ക്​ ‘കോംമ്രേഡ്​ എം’ അയച്ച മെയിലിൽ എൽഗാർ പരിഷത്ത്​ വിജയിപ്പിച്ചതിനുള്ള അഭിനന്ദനവും കൂടുതൽ ദലിതുകളെ സംഘടിപ്പിക്കാനുള്ള നിർദേശവുമുണ്ടെന്നാണ്​ പുണെ പൊലീസ്​ പറയുന്നത്​. പിടിച്ചെടുത്ത പെൻഡ്രൈവും മറ്റും ശാസ്​ത്രീയ പരിശോധനക്ക്​ അയച്ചതായും അവർ അവകാശപ്പെട്ടു. എൽഗാർ പരിഷത്തിനും പിന്നീട്​ ദലിത്​ സംഘാടനത്തിനും അഞ്ചു​ പേരും മാവോവാദി ഫണ്ട്​ ഉപയോഗിച്ചെന്നും െപാലീസ്​ പറയുന്നു. 

എന്നാൽ, ദലിത്​ സന്നദ്ധ പ്രവർത്തകർ ഇവ നിഷേധിച്ചു. കെട്ടിച്ചമച്ച തെളിവുകളാണെന്നും എൽഗാർ പരിഷത്ത്​ സംഘടിപ്പിച്ചതും പണം നൽകിയതും അവർ മാത്രമല്ല; 200 സംഘടനകളാണെന്നും സമത വിദ്യാർഥി അഗാഡി നേതാവ്​ ഹർഷലി പൊട്​ദാർ പറഞ്ഞു. എതിരാളികളെ സർക്കാർ എങ്ങനെ നേരിടുന്നു എന്നതി‍​​െൻറ തെളിവാണ്​ അറസ്​​െറ്റന്നും യഥാർഥ പ്രതികൾക്കെതിരെ അന്വേഷണ കമീഷന്​ തെളിവു​ നൽകുമെന്നും ഹർഷലി പറഞ്ഞു. കേസിൽനിന്ന്​ തങ്ങളെ പിന്തിരിപ്പിക്കാനുള്ള ശ്രമമാണ്​ അറസ്​റ്റെന്ന്​ കബിർ കലാമഞ്ച്​ അംഗം ജ്യോതി ജഗതാപ പറഞ്ഞു. 

അറസ്​റ്റിൽ ഡൽഹിയിൽ പ്രതിഷേധം

ന്യൂഡൽഹി: പുണെയി​ലെ ഭീമ^ കൊരെഗാവ്​ സംഘർഷവുമായി ബന്ധപ്പെട്ട്​ മലയാളി റോണ വിൽസൺ അടക്കം നിരവധി സാമൂഹിക, മനുഷ്യാവകാശ പ്രവർത്തകരെ മാവോയിസ്​റ്റാക്കി  മഹാരാഷ്​ട്ര പൊലീസ്​ അറ്​സ്​റ്റുചെയ്​ത സംഭവത്തിൽ ഡൽഹിയിൽ പ്രതിഷേധം. വ്യാഴാഴ്​ച വൈകീട്ട്​ പാർലമ​​െൻറ്​ സ്​ട്രീറ്റിൽ നടന്ന മാർച്ചിൽ നിരവധി പേർ പ​െങ്കടുത്തു. 
വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സംയുക്​തമായായിരുന്നു പ്രതിഷേധം. ദലിതർക്കുവേണ്ടി പ്രവർത്തിച്ചതിനാണ്​ സാമൂഹികപ്രവർത്തകരുടെ അറ​സ്​റ്റെന്ന്​ പ്രതിഷേധക്കാർ ആരോപിച്ചു. ഡൽഹിയിൽ കമ്മിറ്റി ഫോർ റിലീസ്​ ഒാഫ്​ പൊളിറ്റിക്കൽ പ്രിസനേഴ്​സി​​​െൻറ പ്രവർത്തകനാണ്​ റോണി. ​െഎസ, എ.​െഎ.എസ്​.എഫ്​, ബാസോ, സി.പി.​െഎ.എം.എൽ ലിബറേഷൻ, എൻ.സി.എച്ച്​.ആർ.ഒ, എസ്​.​െഎ.ഒ തുടങ്ങി നിരവധി സംഘടനകൾ മാർച്ചിൽ പ​െങ്കടുത്തു. 

Tags:    
News Summary - Bhima koregaon Violence : Five Persons in Arrest - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.