മുംബൈ: 2018ലെ ഭീമ-കൊറേഗാവ് സംഘര്‍ഷ കേസ് കേന്ദ്ര ഏജൻസിയായ എൻ.ഐ.എ അന്വേഷിക്കും. കേസില്‍ പുനരന്വേഷ ണത്തിന് മഹാരാഷ്ട്ര സര്‍ക്കാര്‍ നീക്കം നടത്തിയ സാഹചര്യത്തിലാണ് എൻ.ഐ.എ ഏറ്റെടുത്തത്. അതേസമയം, സംസ്ഥാ ന സർക്കാറിന്റെ അനുമതിയില്ലാതെയാണ് കേസ് എൻ.ഐ.എ ഏറ്റെടുത്തതെന്നും ഇത് ഭരണഘടനാ ലംഘനമാണെന്നും ആഭ്യന്തര മന് ത്രി അനില്‍ ദേശ്മുഖ് ആരോപിച്ചു. കേസ് എൻ.ഐ.എ ഏറ്റെടുത്തത് കേന്ദ്രവും മഹാരാഷ്ട്ര സർക്കാറും തമ്മിൽ പുതിയ പോർമ ുഖം തുറന്നിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലാണ് കേസ് പുനരന്വേഷണം സംബന്ധിച്ച ചർച്ചകൾ ഉപമുഖ്യ മന്ത്രി അജിത് പവാര്‍, ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയത്. ‘അര്‍ബന്‍ നക്സലുകള്‍’ എന്നാരോപിച്ച് അറസ്റ്റ്ചെയ്ത മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് എതിരെ പുണെ പൊലീസ് നല്കിയ തെളിവുകള്‍ വിശ്വാസയോഗ്യമല്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. ഇതുസംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. പൊലീസ് നല്കിയ തെളിവുകള്‍ വ്യാജമായി സൃഷ്ടിച്ചതാണെന്ന സംശയമാണ് സര്‍ക്കാര്‍ ഉന്നയിച്ചത്.
15 ദിവസത്തിനകം തെളിവുകളുടെ ഉറവിടം വ്യക്തമാക്കാന്‍ പൊലീസിന് കഴിഞ്ഞില്ലെങ്കില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് വീണ്ടും അന്വേഷിക്കുമെന്ന് അനില്‍ ദേശ്മുഖ് വ്യക്തമാക്കിയിരുന്നു.
ഭീമ-കൊറേഗാവ് കേസ് മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് സര്‍ക്കാര്‍ വഴിതിരിച്ചുവിട്ടതാണെന്ന് ആരോപിച്ചും അന്വേഷണം ആവശ്യപ്പെട്ടും എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് കത്തയച്ചതോടെയാണ് പുനരന്വേഷണത്തിന് നീക്കം തുടങ്ങിയത്. പുണെയില്‍ നടന്നത് ജാതീയ സംഘര്‍ഷമായിരുന്നുവെന്നും യഥാര്‍ഥ പ്രതികളിലേക്ക് നീങ്ങാതെ സമൂഹത്തില്‍ ബഹുമാനിക്കപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകരെ കേസില്‍ കുടുക്കുകയാണ് ചെയ്തതെന്നും പവാര്‍ കത്തില്‍ ആരോപിച്ചു.
ജനകീയ ശബ്ദങ്ങള്‍ അടിച്ചമര്‍ത്തുകയായിരുന്നു ലക്ഷ്യം. ദേവേന്ദ്ര ഫഡ്നാവിസ് സര്‍ക്കാറും പൊലീസും തമ്മില്‍ ഗൂഢാലോചന നടന്നതായി ആരോപിച്ച പവാര്‍, ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയും ആവശ്യപ്പെട്ടു. കേസിൽ റോണ വില്സൻ, തെലുഗു കവി വരവരറാവു, അഭിഭാഷക സുധ ഭരദ്വാജ് തുടങ്ങി 13 ഓളം പേര് കേസില്‍ അറസ്റ്റിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.