Posted On
date_range Updated On
date_range ഭീമ കൊറേഗാവ്: ഗൗതം നവലഖയുടെ ജാമ്യാപേക്ഷ തള്ളി
മുംബൈ: ഭീമ കൊറേഗാവ് കേസിൽ രണ്ട് വർഷത്തിലേറെയായി നവി മുംബൈയിലെ തലോജ ജയിലിൽ കഴിയുന്ന പത്രപ്രവർത്തകനും ആക്ടിവിസ്റ്റുമായ ഗൗതം നവലഖയുടെ ജാമ്യാപേക്ഷ പ്രത്യേക എൻ.ഐ.എ കോടതി തള്ളി. കോടതി വിധിയുടെ പകർപ്പ് പുറത്തുവിട്ടിട്ടില്ല.
ആരോഗ്യ പ്രശ്നങ്ങളും ജയിലിലെ അടിസ്ഥാന സൗകര്യമില്ലായ്മയും പരിഗണിച്ച് ജുഡീഷ്യൽ കസ്റ്റഡിക്കുപകരം വീട്ടുതടങ്കലിലാക്കണമെന്ന നവലഖയുടെ അപേക്ഷ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. നേരത്തെ ഇതേ ആവശ്യം ബോംബെ ഹൈകോടതി തള്ളിയിരുന്നു. ഇതിനെതിരായ അപ്പീലാണ് സുപ്രീം കോടതിയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.