ന്യൂഡൽഹി: ചൊവ്വാഴ്ച ഭാരത ബന്ദിന് ആഹ്വാനം. കർഷക സംഘടനകളാണ് ഡിസംബർ 8ന് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഡിസംബർ 5ന് രാജ്യവ്യാപകമായി പ്രധാനമന്ത്രിയുടെ കോലം കത്തിക്കുമെന്നും കർഷകർ അറിയിച്ചു.
പുതിയ കാർഷിക നിയമത്തിനെതിരെ കഴിഞ്ഞ ഒൻപത് ദിവസങ്ങളായി പ്രതിഷേധിച്ചുകൊണ്ടിരിക്കുകയാണ് കർഷകർ. കേന്ദ്രസർക്കാരുമായുള്ള ചർച്ചകൾ ഫലം കാണാതെ വന്നതോടെയാണ് കൂടുതൽ ശക്തമായ പ്രക്ഷോഭം നടത്താൻ കർഷകർ തീരുമാനിച്ചിരിക്കുന്നത്.
കാർഷിക ഭേദഗതി നിയമങ്ങൾ പൂർണമായും പിൻവലിക്കുക എന്ന ആവശ്യം ഉന്നയിച്ചാണ് കർഷകർ കേന്ദ്രസർക്കാരിനെതിരെ സമരവുമായി രംഗത്ത് വന്നിരിക്കുന്നത്. തലസ്ഥാനത്തേക്കുള്ള എല്ലാ റോഡുകളും ഉപരോധിക്കുമെന്ന് കർഷകർ അറിയിച്ചു. മൂന്ന് ലക്ഷത്തോളം പേരാണ് സമരത്തില്‍ അണിനിരക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.