Posted On
date_range Updated On
date_range ബംഗാളി നടി മൂണ്‍ മൂണ്‍ സെന്നിന്‍റെ ഭര്‍ത്താവ് ഭരത് ദേവ് വര്‍മ അന്തരിച്ചു
കൊൽക്കത്ത: ബംഗാളി നടി മൂൺ മൂൺ സെന്നിന്റെ ഭർത്താവ് ഭരത് ദേവ് വർമ (83) കൊൽക്കത്തയിലെ വസതിയിൽ അന്തരിച്ചു. നടിമാരായ റൈമ സെന്നിന്റെയും റിയ സെന്നിന്റെയും പിതാവ് കൂടിയാണ് ഭരത്. സ്‌ട്രോക്ക് മൂലമാണ് അന്ത്യം. ത്രിപുരയിലെ പഴയ രാജകുടുംബത്തിന്‍റെ പിൻഗാമിയായിരുന്നു ഭരത്.
1978 ലാണ് ഭരതും മൂൺ മൂൺ സെന്നും വിവാഹിതരായത്. വിവാഹ ശേഷമാണ് മൂൺ മൂൺ സെൻ അഭിനയ ജീവിതം ആരംഭിച്ചത്. ചൊവ്വാഴ്ച ആരോഗ്യനില വഷളായതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റാനിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്.
പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി മൂണ്‍ മൂണ്‍ സെന്നിന്‍റെ വസതി സന്ദര്‍ശിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. തൃണമൂല്‍ കോണ്‍ഗ്രസ് മുൻ എം.പി കൂടിയാണ് മൂണ്‍ മൂണ്‍ സെന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.