Posted On
date_range Updated On
date_range ചർച്ചപരാജയം; എട്ടിന് ഭാരത് ബന്ദ്
ന്യൂഡൽഹി: കേന്ദ്ര തൊഴിൽമന്ത്രിയുമായുള്ള ചർച്ച പരാജയപ്പെട്ടതോടെ ജനുവരി എട്ടിന ് നടത്താൻ നിശ്ചയിച്ച അഖിലേന്ത്യ പൊതുപണിമുടക്കുമായി മുന്നോട്ടുപോകാൻ രാജ്യത്തെ പ്രമുഖ തൊഴിലാളി സംഘടനകൾ തീരുമാനിച്ചു. കേന്ദ്രസർക്കാറിെൻറ തൊഴിൽവിരുദ്ധ നടപടികൾക്കെതിരെ 10 സംഘടനകളാണ് ‘ഭാരത് ബന്ദ്’ പ്രഖ്യാപിച്ചത്.
തൊഴിലാളികളുടെ ക്ഷേമം ലക്ഷ്യമിട്ടുള്ള നിയമങ്ങളാണ് നടപ്പാക്കുന്നതെന്ന് വ്യാഴാഴ്ച വിളിച്ചുചേർത്ത യോഗത്തിൽ തൊഴിൽമന്ത്രി സന്തോഷ് കുമാർ ഗാങ്വർ നേതാക്കെള അറിയിച്ചു. എന്നാൽ, അടിമത്തത്തിലേക്ക് തള്ളിവിടുന്നതാണ് പരിഷ്കരണങ്ങളെന്ന് സംഘടന നേതാക്കൾ ചൂണ്ടിക്കാട്ടി.
തൊഴിലില്ലായ്മ, മിനിമം വേതനം, സാമൂഹിക സുരക്ഷിതത്വം തുടങ്ങി തൊഴിലാളി സംഘടനകൾ കാലങ്ങളായി മുന്നോട്ടുവെക്കുന്ന 14 ഇന ആവശ്യങ്ങൾ പരിഗണിക്കാൻ മന്ത്രി തയാറായില്ലെന്ന് നേതാക്കൾ സംയുക്ത പ്രസ്താവനയിൽ ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.