ഗുരുത്വാകർഷണം കണ്ടെത്തിയത് ന്യൂട്ടണല്ല; ബ്രഹ്മഗുപ്ത രണ്ടാമൻ- രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി

ജയ്പൂർ: ഐസക് ന്യൂട്ടനും മുമ്പ് ഗുരുത്വാകർഷണ നിയമം കണ്ടെത്തിയത് ബ്രഹ്മഗുപ്ത രണ്ടാമനാണെന്ന് രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി വാസുദേവ് ​​ദേവ്നാനി. രാജസ്ഥാൻ യൂണിവേഴ്സിറ്റിയിലെ പരിപാടിയിൽ സംസാരിക്കവേയാണ് അദ്ദേഹത്തിൻെറ പ്രസ്താവന. ന്യൂട്ടനും ആയിരം വർഷം മുമ്പ് ബ്രഹ്മഗുപ്തൻ രണ്ടാമൻ ഗുരുത്വാകർഷണ നിയമം കണ്ടെത്തിയെന്ന് അദ്ദേഹം പറഞ്ഞു.

ന്യൂട്ടൺ ഗുരുത്വാകർഷണ നിയമം കണ്ടെത്തിയതായി നാം പഠിച്ചിട്ടുണ്ട്. പക്ഷേ ബ്രഹ്മഗുപ്ത രണ്ടാമൻ ന്യൂട്ടണും 1000 വർഷങ്ങൾക്ക് മുമ്പ് ഗുരുത്വാകർഷണ സിദ്ധാന്തം കൊണ്ടുവന്നു. ഈ വസ്തുത നമ്മുടെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ലാത്തത് എന്തുകൊണ്ടാണ്- വിദ്യാഭ്യാസ മന്ത്രി ചോദിച്ചു. രാജ്പുത്ത് രാജാവായ മഹാറാണ പ്രതാപ് ഉൾപ്പെടെ 200 പ്രമുഖ ഭാരതീയുടെ ജീവചരിത്രമുൾപെടുത്തി സ്കൂൾ വിദ്യാഭ്യാസ പാഠ്യപദ്ധതി മാറ്റിയതായും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിൽ ഒരു കനയ്യകുമാറും ഇതുവരെ ജനിച്ചിട്ടില്ലെന്നും മന്ത്രി ചടങ്ങിനിടെ വ്യക്തമാക്കി.

ഒാക്സിജൻ ശ്വസിച്ച് ഒാക്സിജൻ പുറത്ത് വിടുന്ന ഏകജീവി പശുവാണെന്ന് വാസുദേവ് ദേവ്നാനി നേരത്തേ പ്രസ്താവിച്ചിരുന്നു. ഇത് ദേശീയതലത്തിൽ ചർച്ചയാവുകയും ചെയ്തിരുന്നു.  

Tags:    
News Summary - Bhahmagupta-II Discovered Law Of Gravity- Rajasthan Minister- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.