???. ???? ????? ????? ?????

ഇനിയെനിക്കാരുണ്ട്​- ഉടമയുടെ മൃതദേഹമെത്തിച്ചപ്പോൾ നാലാം നിലയിൽനിന്ന്​  ചാടി ചത്ത്​ വളർത്തുനായ 

കാണ്‍പുര്‍: വളര്‍ത്തുമൃഗങ്ങളുടെ സ്​നേഹത്തി​​െൻറ കൗതുകമുണർത്തുന്ന നിരവധി കഥകൾ നാം കേട്ടിട്ടുണ്ട്​. ഹൃദയത്തെ സ്​പർശിക്കുന്നൊരു കഥയാണ്​ ഉത്തർപ്രദേശിൽ നിന്നുള്ള ജയ എന്ന വളർത്തുനായയുടേത്​. ഉടമയുടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ ഫ്ലാറ്റി​​െൻറ നാലാം നിലയിൽ നിന്ന്​ ജയ ചാടി ചാകുകയായിരുന്നു. 

കാണ്‍പുരിലെ ബാര-2 പ്രദേശത്ത്​ താമസിക്കുന്ന ഡോ. അനിത രാജ് സിങി​​െൻറ വളർത്തുനായയാണ്​ ജയ. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ബുധനാഴ്ച ഡോ. അനിത മരിച്ചു. മൃതദേഹം ഇവരുടെ അപ്പാര്‍ട്‌മ​െൻറില്‍ എത്തിച്ചതിനു തൊട്ടു പിന്നാലെ ജയ നാലാം നിലയിൽനിന്ന്​ താഴേക്ക്​ ചാടി ചത്തതായി ‘ദി ട്രിബ്യൂൺ’ റിപ്പോര്‍ട്ട് ചെയ്തു.

ഡോ. അനിതക്ക്​ 12 വർഷം മുമ്പ്​ തെരുവിൽ നിന്ന്​ പരിക്കേറ്റ നിലയിൽ കിട്ടിയതാണ്​ ജയയെ. പുഴുവരിച്ച നിലയില്‍ കണ്ടെത്തിയ നായ്കുട്ടിയെ ഏറെ നാളത്തെ ചികിത്സക്കും പരിചരണത്തിനും ശേഷമാണ്​ ഡോ. അനിത ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവന്നത്​. ജയ വീട്ടിലെ ഒരംഗത്തെ പോലെ ആയിരുന്നുവെന്ന്​ ഡോക്ടര്‍ അനിതയുടെ മകൻ തേജസ് പറയുന്നു.

വൃക്കരോഗത്തെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും മാസങ്ങളായി ഡോ. അനിത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അന്നുമുതൽ ശരിക്ക്​ ഭക്ഷണം കഴിക്കാതെ ജയ ക്ഷീണിതയായിരുന്നെന്ന്​ തേജസ്​ പറയുന്നു. ബുധനാഴ്ചയാണ്​ രോഗം മൂര്‍ച്ഛിച്ച്​ ഡോ. അനിത മരിച്ചത്​. മൃതദേഹം വീട്ടിലെത്തിച്ചതോടെ ജയ അസ്വസ്ഥയാവുകയും തുടര്‍ച്ചയായി കുരയ്ക്കുകയും ചെയ്തു. തുടര്‍ന്ന് നാലാം നിലയിലുള്ള ബാൽക്കണിയിൽ നിന്ന്​ താഴേയ്ക്കു ചാടുകയായിരുന്നെന്ന് തേജസ് പറയുന്നു.

ഗുരുതരമായി പരിക്കേറ്റ നായയെ ഉടൻ മൃഗഡോക്ടറുടെ അടുത്തെത്തിച്ചെങ്കിലും ചാവുകയായിരുന്നു. ഉയരത്തില്‍നിന്നുള്ള വീഴ്ചയില്‍ നട്ടെല്ല് തകര്‍ന്നതാണ് മരണത്തിനിടയാക്കിയത്. ഡോ. അനിതയുടെ ശവസംസ്‌കാരത്തിനു പിന്നാലെ വളര്‍ത്തുനായയുടെ മൃതദേഹവും വീടിനടുത്ത് സംസ്‌കരിച്ചു.

Tags:    
News Summary - Bereaved dog jumps off fourth floor in Kanpur after master passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.