ഓരോ രണ്ടിലൊരാളും കോവിഡ്​ പോസിറ്റീവ്​; അതിതീവ്ര വ്യാപനത്തിൽ ഞെട്ടി ബംഗളൂരു

ബംഗളൂരു: പരിശോധനക്കു ​വിധേയരായ ഓരോ രണ്ടിലൊരാളും കോവിഡ്​ പോസിറ്റീവായി ബാംഗളൂരു നഗരം പേടിപ്പെടുത്തുന്നു. തിങ്കളാഴ്ചയാണ്​ കർണാടകയുടെ തലസ്​ഥാന നഗരത്തിൽ നാടിനെയും ഭരണകൂടത്തെയും ഒരുപോലെ ഞെട്ടിച്ച്​ പരിശോധനക്കെത്തിയവരിൽ 55 ശതമാനവും പോസിറ്റീവായത്​. രാജ്യത്ത്​ ഏറ്റവും ഉയർന്ന ടെസ്റ്റ്​ ​പോസിറ്റീവിറ്റി നിരക്കുകളിലൊന്നാണിത്​. ഒരു ദിവസം കഴിഞ്ഞ്​ തിങ്കളാഴ്ചത്തെ കണക്കുകളിൽ ഇത്​ കുറഞ്ഞ്​ 33 ശതമാനമായിട്ടുണ്ട്​.

ചൊവ്വാഴ്ച മാത്രം നഗരത്തിൽ പുതുതായി 20,870 കോവിഡ്​ ബാധിതരാണ്​ റിപ്പോർട്ട്​ ചെയ്​തത്​. 132 മരണവും. ദക്ഷിണേന്ത്യൻ സംസ്​ഥാനങ്ങളിൽ ഏറ്റവും ഉയർന്ന നിരക്കുള്ള കർണാടകയിൽ 44,632 ആണ്​ ചൊവ്വാഴ്ച പ്രതിദിന കണക്ക്​. മരണം 292ഉം. നഗരത്തിൽ പ്രതിദിന പരിശോധന ഒരു ലക്ഷത്തിൽനിന്ന്​ 40,000/60000 ​ആയി കുറച്ചിരുന്നു. എന്നിട്ടും രോഗികളുടെ എണ്ണം കൂടിയതാണ്​ ഞെട്ടലായത്​.

അതിനിടെ, ഓക്​സിജൻ ക്ഷാമത്തെ തുടർന്ന്​ ചെറുകിട ആശുപത്രികളിൽ രണ്ട്​ മരണം റിപ്പോർട്ട്​ ചെയ്യപ്പെട്ടു. വലിയ ആശുപത്രികളിൽ കോവിഡ്​ ബാധിതർക്ക്​ ബെഡ്​ ഒഴിവില്ലാത്ത പ്രതിസന്ധിയുമുണ്ട്​.

സംസ്​ഥാനത്ത്​ പ്രതിദിന വാക്​സിൻ കണക്ക്​ 10,000 ആയി ചുരുങ്ങിയിട്ടുണ്ട്​. 

Tags:    
News Summary - Bengaluru positivity rate hits 55%, active cases cross 3L mark

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.