ബൈക്ക് യാത്രികർ യുവതിയെ മാനഭംഗപ്പെടുത്തിയ സംഭവം; നാല്​ പ്രതികൾ അറസ്​റ്റിൽ

ബംഗളൂരു: പുതുവത്സര ദിനത്തിൽ ബംഗളുരുവിൽ ബൈക്ക് യാത്രികർ യുവതിയെ ആക്രമിച്ച സംഭവത്തിൽ നാല്​ പ്രതികൾ അറസ്​റ്റിൽ. സംഭവ ദിവസ​ത്തെ സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്​ഥാനത്തിലാണ്​ യുവാക്കളെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​. ലെനോ, അയ്യപ്പ എന്നിവരാണ്​ പ്രധാന പ്രതികൾ. കമ്മനഹള്ളിയിലെ ഫ്രേസർ ടൗണിലാണ് നാല് പ്രതികളും  താമസിക്കുന്നത്. ഒരാൾക്കുവേണ്ടിയുള്ള തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.  പ്രതികൾക്കെതിരെ ​ലൈംഗിക അതിക്രമത്തിനും മോഷണ ശ്രമത്തിനും കേസെടുത്തിട്ടുണ്ടെന്ന്​ സിറ്റി ​പൊലീസ്​ കമീഷണർ പ്രവീൺ സൂദ്​ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.

പബിൽ നിന്ന് പുറത്തിറങ്ങിയ യുവതിയെ ഒരു സംഘം യുവാക്കൾ പിന്തുടരുകയായിരുന്നു. പബ് മുതൽ വീട് വരെ യുവതിയെ സംഘം പിന്തുടരുകയായിരുന്നു.  ഇതിൽ രണ്ടുപേർ മാത്രമേ സി.സി.ടി.വി ദൃശ്യങ്ങളിൽ ഉള്ളൂവെങ്കിലും കൂടുതൽ പേർ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് എന്ന് പൊലീസ് അറിയിച്ചു. യുവാക്കളുടെ മൊബൈൽ ഫോൺ ടവർ പരിശോധിച്ചതിൽ നിന്നും ഇവർ ഉണ്ടായിരുന്ന പ്രദേശങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. യുവാക്കൾ കുറ്റം സമ്മതിച്ചുവെന്നാണ് സൂചന.

കഴിഞ്ഞ ദിവസം ബംഗളൂരുവിലെ നടുറോഡിൽ വെച്ച് രണ്ടു പുരുഷന്മാർ യുവതിയെ ആക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു​. പുതുവത്സരാഘോഷങ്ങൾക്കിടെ സ്ത്രീകൾക്ക് നേരെ നടന്ന അതിക്രമങ്ങൾക്കെതിരെ ദേശീയതലത്തിൽ വ്യാപക പ്രതിഷേധം ഉയർന്നു വരുന്ന സാഹചര്യത്തിലായിരുന്നു വീണ്ടും ഞെട്ടിപ്പിക്കുന്ന വാർത്ത പുറത്തു വന്നത്​.

കിഴക്കൻ ബംഗളൂരുവിലെ കമ്മനഹള്ളി റോഡിലെ ഒരു വീട്ടിൽ സഥാപിച്ച കാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. ഓട്ടോയിൽ നിന്നിറങ്ങി 50 മീറ്റർ അകലെയുള്ള വീട്ടിലേക്ക് നടക്കുകയാണ് യുവതി. അതുവഴി സ്കൂട്ടറിൽ വരികയായിരുന്ന രണ്ടുപേരിലൊരാൾ യുവതിയെ ആക്രമിക്കുന്ന രംഗങ്ങളാണ് വിഡിയോയിലുള്ളത്.

Tags:    
News Summary - Bengaluru Molestation: Four Arrested, Main Accused Identified

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.