ട്രാഫിക് ബ്ലോക്കിൽ ബംഗളൂരുവിന് ആഗോളതലത്തിൽ ഒന്നാം സ്ഥാനം

ന്യൂഡൽഹി: ആഗോളതലത്തിൽ ഏറ്റവും ഗതാഗത തിരക്കേറിയ 10 നഗരങ്ങളിൽ നാല് നഗരങ്ങളും ഇന്ത്യയിൽ. ടോംടോം ട്രാഫിക് ഇൻഡെക്സ ് റിപ്പോർട്ടിലാണ് ഇന്ത്യൻ നഗരങ്ങൾ ഉൾപെട്ടത്. ബംഗളൂരു (71%), മുംബൈ (65%), പുണെ (59%), ന്യൂഡൽഹി (56%) എന്നിവയാണ് തിരക്കേറിയ ഇന്ത ്യൻ നഗരങ്ങൾ. ആഗോള തലത്തിൽ യഥാക്രമം 1, 4, 5, 8 സ്ഥാനങ്ങളിലാണ് ഈ നഗരങ്ങളിലെ ട്രാഫിക്.

മനില (ഫിലിപ്പീൻസ്), ബൊഗോട്ട(കൊളംബിയ), മോസ്കോ(റഷ്യ), ലിമ(പെറു), ഇസ്താംബുൾ (തുർക്കി), ജക്കാർത്ത (ഇന്തോനേഷ്യ) എന്നിവയാണ് ആദ്യ പത്തിൽ ഇടം നേടിയ മറ്റ് ആഗോള നഗരങ്ങൾ. ലൊക്കേഷൻ ടെക്‌നോളജി സ്‌പെഷ്യലിസ്റ്റുകളായ ടോംടോം 57 രാജ്യങ്ങളിലെ 416 നഗരങ്ങളിലെ ഗതാഗത സാഹചര്യങ്ങൾ വിശദീകരിക്കുന്ന ട്രാഫിക് സൂചികയാണ് പുറത്തിറക്കിയത്.

ബംഗളൂരുവിലെ വാഹനയാത്രക്കാർ ശരാശരി 71% അധിക യാത്രാ സമയമാണ് ചെലവഴിക്കുന്നത്. ബംഗളുരുവിലെ യാത്രക്കാരൻ ഓരോ വർഷവും ശരാശരി 243 മണിക്കൂർ നേരം ആണ് ട്രാഫിക്ക് ബ്ലോക്കിൽ കുടുങ്ങുന്നത്. അതായത് 10 ദിവസവും 3 മണിക്കൂറും. തിരക്കേറിയ സമയങ്ങളിൽ മുംബൈക്കാർ അധികമായി 209 മണിക്കൂർ ഡ്രൈവിംഗ് ചെയ്യുന്നു. കഴിഞ്ഞ ദശകത്തിൽ ആഗോളതലത്തിൽ ഗതാഗതക്കുരുക്ക് വർദ്ധിക്കുകയാണുണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു.

Tags:    
News Summary - Bengaluru Has World's Worst Traffic, 4 Indian Cities In Top 10: Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.