ബംഗളൂരുവിൽ ദലിത് പ്ര​​ക്ഷോഭകർക്കു നേരെ പൊലീസ് ലാത്തിച്ചാർജ്; 200 പേരെ കസ്റ്റഡിയിലെടുത്തു

ബംഗളുരു: പട്ടിക ജാതി വിഭാഗങ്ങൾക്കിടയിലെ സംവരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഫ്രീഡം പാർക്കിൽ പ്രതിഷേധം നടത്തിയ ദലിത് ആക്ടിവിസ്റ്റുകൾക്കു നേരെ പൊലീസ് ലാത്തി പ്രയോഗിച്ചു. 200 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

പട്ടികജാതി വിഭാഗത്തെ ജനസംഖ്യാനുപാതികമായി വിഭജിക്കണമെന്ന ജസ്റ്റിസ് എ.ജെ.സദാശിവ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് നിവേദനം നൽകാൻ പ്രതിനിധി സംഘത്തെ കൊണ്ടുപോകാൻ ശ്രമിച്ച സമരക്കാരെ പൊലീസ് മർദിക്കുകയായിരുന്നു. . എല്ലാ ദലിത് വിഭാഗങ്ങൾക്കിടയിലും ജനസംഖ്യയുടെ ആനുപാതികമായി സംവരണം നടപ്പാക്കണമെന്നാണ് കമ്മീഷൻ ശിപാർശ.

ദലിത് സംഘർഷ സമിതി (ഡി.എസ്.എസ്) നേതാവ് കരിയപ്പക്ക് തലക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ഉടൻ മല്ലേശ്വരത്തെ കെ.സി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ദാവൻഗരെ ഹരിഹര താലൂക്കിലെ ദലിത് സംഘർഷ സമിതി സ്ഥാപകൻ പ്രൊഫ ബി കൃഷ്ണപ്പയുടെ ശവകുടീരത്തിൽ നിന്ന് ആരംഭിച്ച പദയാത്രയുടെ സമാപനമായിരുന്നു ഫ്രീഡം പാർക്കിലെ ബഹുജന സംഗമം. പ്രാഥമികമായി മഡിഗ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരുടെ നേതൃത്വത്തിൽ നടക്കുന്ന പ്രക്ഷോഭം നാൾക്കുനാൽ ശക്തമാവുകയാണ്. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ് ദലിത് സംഘം.

Tags:    
News Summary - Bengaluru cops lathi charge and detain 200 Dalit protestors at Freedom Park

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.