എ.ടി.എമ്മിലേക്കുള്ള പണം കവര്‍ന്ന സംഭവം: വാന്‍ ഡ്രൈവറെ പിടികൂടി

ബംഗളൂരു: എ.ടി.എമ്മില്‍ നിറക്കാനുള്ള പണവുമായി കടന്ന വാന്‍ ഡ്രൈവറെ ഒടുവില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാവിലെ കെ.ആര്‍. പുരത്തുള്ള ടിന്‍ ഫാക്ടറിയില്‍നിന്നാണ് ഡൊമിനിക് ശെല്‍വരാജിനെ (40) ഉപ്പാര്‍പേട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍, ബാക്കിയുള്ള 12 ലക്ഷം രൂപ കണ്ടത്തൊനായില്ല. പണം കണ്ടത്തൊനുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി. സേലത്തുള്ള ഇദ്ദേഹത്തിന്‍െറ ബന്ധുവിന്‍െറ കൈയിലുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ഒരു സംഘം അങ്ങോട്ടു തിരിച്ചു. പണം ഉപയോഗിച്ച് കടംവീട്ടിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഞായറാഴ്ച രാത്രി പത്തു വയസ്സുള്ള മകനോടൊപ്പമത്തെി ഡൊമിനിക്കിന്‍െറ ഭാര്യ എവലിന്‍ 79.8 ലക്ഷവുമായി പൊലീസില്‍ കീഴടങ്ങിയിരുന്നു. പണവുമായി മുങ്ങിയതിനു പിന്നാലെ ഇദ്ദേഹത്തിന്‍െറ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഫോണുകള്‍ പൊലീസ് നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഡൊമിനിക് ബന്ധപ്പെട്ടാല്‍ അറിയിക്കണമെന്നും നിര്‍ദേശം നല്‍കി. ഇതിനിടെ സുഹൃത്തിനെ ബന്ധപ്പെടുകയും സഹായം അഭ്യര്‍ഥിക്കുകയും ചെയ്തു. ഇദ്ദേഹം പൊലീസിന് വിവരം കൈമാറി.

അന്വേഷണസംഘത്തിന്‍െറ നിര്‍ദേശപ്രകാരമാണ് സുഹൃത്ത് ഡൊമിനിക്കിനോട് കെ.ആര്‍. പുരത്തെ ടിന്‍ ഫാക്ടറിയിലേക്ക് വരാന്‍ ആവശ്യപ്പെട്ടത്. രാവിലെ 6.30ഓടെ ഇവിടെയത്തെിയ ഡൊമിനിക്കിനെ പൊലീസ് പിടികൂടുകയായിരുന്നു. കവര്‍ച്ചക്കു പിന്നാലെ ഡൊമിനിക്കും എവലിനും മകനും ഒളിവില്‍ പോയിരുന്നു. ആന്ധ്രയിലെയും തമിഴ്നാട്ടിലെയും ബന്ധുക്കളുടെ വീട്ടില്‍ അഭയം തേടിയത്തെിയെങ്കിലും വാര്‍ത്തയറിഞ്ഞ ബന്ധുക്കള്‍ ഇവരെ സഹായിക്കാന്‍ തയാറായില്ല. തുടര്‍ന്ന് തൃശൂരിലെ ചാലക്കുടിയിലത്തെി മുറിയെടുത്ത് ഒരുദിവസം തങ്ങി ഇവര്‍ ബംഗളൂരുവിലേക്ക് തന്നെ തിരിച്ചുവരുകയായിരുന്നു. രക്ഷപ്പെടാന്‍ വഴിയില്ളെന്നു വ്യക്തമായതോടെയാണ് മകനൊപ്പം എവലിന്‍ കീഴടങ്ങിയത്. ഡൊമിനിക് കീഴടങ്ങാന്‍ തയാറായില്ല. പണവുമായി ദുബൈയിലേക്ക് കടക്കാനായിരുന്നു ദമ്പതികളുടെ പദ്ധതി. 

എ.ടി.എമ്മില്‍ നിറക്കാന്‍ കൊണ്ടുപോയ 1.37 കോടി രൂപയടങ്ങിയ വാനുമായി കഴിഞ്ഞ 23നാണ് ഡൊമിനിക് കടന്നുകളഞ്ഞത്. തൊട്ടടുത്ത ദിവസം വസന്ത്നഗറില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ വാന്‍ കണ്ടത്തെി. വാനില്‍നിന്ന് 45 ലക്ഷം രൂപയും സുരക്ഷാ ജീവനക്കാരന്‍െറ തോക്കും കണ്ടെടുത്തിരുന്നു.  
Tags:    
News Summary - Bengaluru ATM cash heist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.