ബംഗളൂരു: 2005ൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസിൽ നടന്ന ആക്രമണത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളെ ത്രിപുരയിൽനിന്ന് കർണാകട ഭീകര വിരുദ്ധ സേന (എ.ടി.എസ്) പിടികൂടി. അഗർതല ജോഗേന്ദ്ര നഗർ സ്വദേശി ഹബീബ് മിയയാണ് (37) ത്രിപുര പൊലീസിെൻറ സഹായത്തോടെ പിടിയിലായത്. പ്രാദേശിക കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. തുടർനടപടികളുടെ ഭാഗമായി ബംഗളൂരുവിലേക്ക് കൊണ്ടുവരും.
2005 ഡിസംബർ 28ന് വൈകീട്ട് നടന്ന ഭീകരാക്രമണത്തിൽ റിട്ട. മാത്തമാറ്റിക്സ് പ്രഫസർ മുനീഷ് ചന്ദ്രപുരി എന്നയാൾ മരിക്കുകയും സ്ത്രീയടക്കം നാലുപേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു. റിസർച്ച് സൊസൈറ്റി ഒാഫ് ഇന്ത്യ (ഒ.ആർ.എസ്.െഎ) വാർഷിക കൺവെൻഷനിൽ പെങ്കടുക്കുന്നവർക്ക് നേരെയാണ് ആക്രമണമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.