പൗരത്വ നിയമം ആദ്യം നടപ്പാക്കുക ബംഗാളിൽ -ദിലീപ് ഘോഷ്

കൊൽക്കത്ത: പൗരത്വ ഭേദഗതി നിയമം പശ്ചിമ ബംഗാളിൽ നടപ്പാക്കുമെന്നും മുഖ്യമന്ത്രി മമത ബാനർജിക്കോ തൃണമൂൽ കോൺഗ്രസിനോ ഇത് തടയാൻ കഴിയില്ലെന്നും സംസ്ഥാന ബി.ജെ.പി അധ്യക്ഷൻ ദിലീപ് ഘോഷ്. നിയമം ആദ്യം നടപ്പിലാക്കുക പശ്ചിമ ബംഗാളിലാവുമെന്നും അദ്ദേഹം പറഞ്ഞു.

നോട്ട് നിരോധം, ആർട്ടിക്കിൾ 370 റദ്ദാക്കിയത് മമത എതിർത്തിരുന്നു. എന്നാൽ ഇതൊന്നും ഇവ നടപ്പാക്കുന്നതിൽ നിന്ന് കേന്ദ്രസർക്കാറിനെ തടയാനായില്ല. ഈ സാഹചര്യത്തിൽ പൗരത്വ നിയമവും സംസ്ഥാനത്ത് നടപ്പാക്കുമെന്ന് ഘോഷ് പറഞ്ഞു. എന്തിനാണ് നിയമത്തെ എതിർക്കുന്നതെന്ന് ബാനർജി വ്യക്തമാക്കണം. ബംഗാളിലെ തൻെറ വോട്ട് ബാങ്ക് നഷ്ടപ്പെടുമെന്ന് ഭയപ്പെടുന്നതിനാലാണോ? ഒരു കാര്യം വളരെ വ്യക്തമാക്കാം, പൗരത്വ നിയമം സംസ്ഥാനത്ത് നടപ്പാക്കപ്പെടും, ബാനർജിക്കോ പാർട്ടിക്കോ ഇത് തടയാൻ കഴിയില്ല-അദ്ദേഹം പറഞ്ഞു. നുഴഞ്ഞുകയറ്റക്കാരുടെ വിഷമമാണ് മമതയെ അലട്ടുന്നത്. പതിറ്റാണ്ടുകളായി ഈ നിയമത്തിനായി കാത്തിരിക്കുന്ന ഹിന്ദു അഭയാർഥികളെക്കുറിച്ച് മമതക്ക് ആശങ്കയില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു സാഹചര്യത്തിലും പൗരത്വ നിയമം ബംഗാളിൽ നിയമം നടപ്പാക്കാൻ അനുവദിക്കില്ലെന്ന് നേരത്തേ മമത വ്യക്തമാക്കിയിരുന്നു.

ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയയും മമതതക്കെതിരെ രംഗത്തെത്തി. തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ച് മമത പ്രതിഷേധം ആളിക്കത്തിച്ചതായി ഇവർ ആരോപിച്ചു. ബംഗാളിലെ പ്രതിഷേധത്തിന് പിന്നിലുള്ളവർക്കെതിരെ മമത ബാനർജി എന്തുകൊണ്ട് നടപടിയെടുക്കുന്നില്ല? നിയമം കൈയിലെടുക്കാൻ അവർ ജനങ്ങളെ പ്രേരിപ്പിക്കുന്നു. നുഴഞ്ഞുകയറ്റക്കാരെക്കുറിച്ച് അവർക്ക് അത്രയധികം ആശങ്കയുണ്ടെങ്കിൽ, എന്തുകൊണ്ടാണ് അവർ ഹിന്ദു അഭയാർഥികളെക്കുറിച്ച് ഒന്നും പറയാത്തത്- കൈലാഷ് വിജയവർഗി ചോദിച്ചു.

പൗരത്വ നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധം പശ്ചിമ ബംഗാളിൽ ശക്തമാവുകയാണ്. പ്രക്ഷോഭകർ റെയിൽവേ സ്റ്റേഷനുകൾക്ക് തീയിട്ടു. മുസ്ലിം ഭൂരിപക്ഷ ജില്ലകളായ ഹൗറ, മുർഷിദാബാദ്, ബിർഭം, ബർദ്വാൻ, വടക്കൻ ബംഗാൾ എന്നിവിടങ്ങളിൽ ജനങ്ങൾ തെരുവിലിറങ്ങി. കൊൽക്കത്തയിൽ നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് പ്രതിഷേധക്കാർ റോഡിലിറങ്ങി. സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ച പ്രതിഷേധക്കാർ ടയറുകൾ കത്തിക്കുകയും ചെയ്തു.

Tags:    
News Summary - Bengal Will Be "First State" To Implement Citizenship Law: Dilip Ghosh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.