ബംഗാൾ എസ്.ഐ.ആർ: അപ്പീൽ തീർപ്പാക്കാൻ പത്തുവർഷത്തിലേറെ വേണ്ടിവരും

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മ ബം​ഗാ​ളി​ലെ തീ​വ്ര വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണ (എ​സ്.​ഐ.​ആ​ർ) വേ​ള​യി​ൽ പ​ട്ടി​ക​യി​ൽ നി​ന്ന് വെ​ട്ടി​മാ​റ്റ​പ്പെ​ട്ട​വ​ർ​ക്ക് ഇ​നി വോ​ട്ട് ചെ​യ്യാ​ൻ പ​ല തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ക​ഴി​യാ​ൻ കാ​ത്തി​രി​ക്കേ​ണ്ടി വ​രും. സു​പ്രീം​കോ​ട​തി രൂ​പ​വ​ത്ക​രി​ച്ച ട്രൈ​ബ്യൂ​ണ​ലു​ക​ളി​ലെ അ​പ്പീ​ലു​ക​ൾ മു​ഴു​വ​ൻ തീ​ർ​പ്പാ​ക്കാ​ൻ 12 വ​ർ​ഷ​മെ​ങ്കി​ലും എ​ടു​ക്കു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച ട്രൈ​ബ്യൂ​ണ​ലു​ക​ൾ അ​ഞ്ച് മാ​സം കൊ​ണ്ട് തീ​ർ​പ്പാ​ക്കി​യ​ത് 1,26,194 അ​പ്പീ​ലു​ക​ൾ മാ​ത്ര​മാ​ണെ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ സു​പ്രീം​കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച സ​ത്യ​വാ​ങ്‌​മൂ​ലം വ്യ​ക്ത​മാ​ക്കി​യ​ത്.

ശ​നി​യും ഞാ​യ​റും കൂ​ടി ട്രൈ​ബ്യൂ​ണ​ലു​ക​ൾ പ്ര​വ​ർ​ത്തി​ച്ചാ​ലും മാ​സം ശ​രാ​ശ​രി 25,238 കേ​സു​ക​ളി​ൽ മാ​ത്ര​മാ​ണ് തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ക​ഴി​യു​ക. സ​ത്യ​വാ​ങ്‌​മൂ​ലം സ​മ​ർ​പ്പി​ച്ച സെ​പ്റ്റം​ബ​ർ 16 ലെ ​ക​ണ​ക്ക​നു​സ​രി​ച്ച് 37,05,235 അ​പ്പീ​ലു​ക​ളാ​ണ് തീ​ർ​പ്പാ​കാ​നു​ള്ള​ത്. അ​ങ്ങ​നെ​യാ​ണെ​ങ്കി​ൽ ട്രൈ​ബ്യൂ​ണ​ലു​ക​ൾ ആ​ഴ്ച​യി​ൽ ഏ​ഴ് ദി​വ​സ​വും പ്ര​വ​ർ​ത്തി​ച്ചാ​ലും തീ​ർ​പ്പാ​ക്കാ​ൻ 146 മാ​സം, അ​താ​യ​ത് പ​ന്ത്ര​ണ്ട് വ​ർ​ഷ​ത്തി​ലേ​റെ വേ​ണ്ടി​വ​രും.

37 ല​ക്ഷ​ത്തി​ലേ​റെ അ​പ്പീ​ലു​ക​ൾ തീ​ർ​പ്പാ​ക്കാ​ൻ കേ​വ​ലം 24 ട്രൈ​ബ്യൂ​ണ​ലു​ക​ൾ തി​ക​ച്ചും അ​പ​ര്യാ​പ്ത​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ അ​ത് 42 ആ​യി വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും വീ​ട്ടി​ലി​രു​ന്ന് ജോ​ലി ചെ​യ്യാ​ൻ ജ​ഡ്‍ജി​മാ​ർ​ക്ക് അ​നു​മ​തി ന​ൽ​ക​ണ​മെ​ന്നു​മാ​ണ് കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ട​ത്.

യാ​ത്രാ​സ​മ​യം ലാ​ഭി​ക്കു​മ്പോ​ൾ ജ​ഡ്‍ജി​മാ​ർ​ക്ക് കൂ​ടു​ത​ൽ അ​പ്പീ​ലു​ക​ൾ പ​രി​ഗ​ണി​ക്കാ​നും തീ​ർ​പ്പാ​ക്കാ​നും ക​ഴി​യു​മെ​ന്നാ​ണ് വാ​ദം. തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് എം.​പി ഡെ​റെ​ക് ഒ​ബ്ര​യാ​ൻ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​ക്കു​ള്ള പ്ര​തി​ക​ര​ണ​മാ​യാ​ണ് ഈ ​അ​ഭ്യ​ർ​ഥ​ന​യു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ സ​ത്യ​വാ​ങ്‌​മൂ​ലം ഫ​യ​ൽ ചെ​യ്ത​ത്.

Tags:    
News Summary - Bengal SIR: Over a Decade Needed to Dispose of Appeals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.