ബംഗാൾ സംഘർഷം: കേസുകൾ സി.ബി.ഐ അന്വേഷിക്കണമെന്ന് കൽക്കട്ട ഹൈകോടതി

ന്യൂ​ഡ​ല്‍​ഹി: ബം​ഗാ​ൾ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തു​വ​ന്ന​തി​നു ശേഷം സം​സ്ഥാ​ന​ത്തു​ണ്ടാ​യ സംഘർഷങ്ങളെക്കുറിച്ച് സി​.ബി​.ഐ അ​ന്വേ​ഷ​ണ​ത്തി​ന് ക​ല്‍​ക്ക​ട്ട ഹൈ​കോ​ട​തി ഉ​ത്ത​ര​വി​ട്ടു. എ​ല്ലാ കേ​സു​ക​ളും സി​.ബി.ഐ​ക്ക് കൈ​മാ​റാ​നാ​ണ് നി​ര്‍​ദേ​ശം. കോ​ട​തി മേ​ല്‍​നോ​ട്ട​ത്തി​ലാ​യി​രി​ക്കും അ​ന്വേ​ഷ​ണം.

കൊൽക്കത്ത പൊലീസ് കമീഷണർ സുമൻ മിത്ര പ്രത്യേക സംഘത്തിൽ ഉണ്ടായിരിക്കുമെന്നും കോടതി വ്യക്തമാക്കി. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ ബം​ഗാ​ളി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ തൃ​ണ​മൂ​ല്‍-​ബി.​ജെ.​പി പ്ര​വ​ര്‍​ത്ത​ക​ര്‍ പ​ര​സ്പ​രം ഏ​റ്റു​മു​ട്ടു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ആ​റാ​ഴ്ച​ക്ക​കം റി​പ്പോ​ര്‍​ട്ട് ന​ല്‍​ക​ണ​മെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ന് സി.​ബി​.ഐ പ്ര​ത്യേ​ക സം​ഘ​ത്തി​ന് രൂ​പം ന​ല്‍​ക​ണ​മെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.

കഴിഞ്ഞ മാസം മനുഷ്യവകാശ കമീഷനോട് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കോടതി ആവശ്യപ്പെട്ടിരുന്നു. സർക്കാറിന്‍റെ നേതൃത്വത്തിൽ നടന്ന അക്രമമാണ് ഇവിടെ ഉണ്ടായതെന്ന് മനുഷ്യവകാശ കമീഷൻ റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ മനുഷ്യാവകാശ കമീഷൻ അംഗങ്ങൾ ബി.ജെ.പി പ്രവർത്തകരാണെന്നാണായിരുന്നു ഇതിന് മമത സർക്കാർ നൽകിയ മറുപടി.

Tags:    
News Summary - Bengal Post-Poll Violence: CBI, Special Team To Probe Cases, Says calcutta highcourt,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.