ബംഗാളിൽ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ തൃണമൂൽ പ്രവർത്തകന്റെ നിരാശ

തി​ങ്ക​ളാ​ഴ്ച സൂ​ര്യ​ൻ അ​സ്ത​മി​ക്കു​മ്പോ​ഴേ​ക്കും കൊ​ൽ​ക്ക​ത്ത​യി​ലെ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് ആ​സ്ഥാ​നം ശ്മ​ശാ​ന​മൂ​ക​ത​യി​ലാ​ണ്ടി​രു​ന്നു. മ​റു​ഭാ​ഗ​ത്ത് ബം​ഗാ​ൾ ബി.​ജെ.​പി ആ​സ്ഥാ​ന​ത്ത് ആ​വേ​ശം അ​ല​ത​ല്ലു​ന്നു​മു​ണ്ട്. കോ​ൺ​ഗ്ര​സി​നും സി.​പി.​എ​മ്മി​നും പി​ന്നാ​ലെ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് എ​ന്ന പ്രാ​ദേ​ശി​ക രാ​ഷ്ട്രീ​യ ക​ക്ഷി​യു​ടെ അ​സ്ത​മ​യ​ത്തി​ന്റെ സൂ​ച​ന​ക​ൾ​കൂ​ടി​യാ​​ണ് ബം​ഗാ​ൾ ന​ൽ​കു​ന്ന​ത്. ഭി​ന്നി​ച്ച പ്ര​തി​പ​ക്ഷ​ത്തി​ന് മേ​ൽ ഹി​ന്ദു​ത്വ​വോ​ട്ടു​ക​ൾ ഏ​കീ​ക​രി​ച്ച് ബി.​ജെ.​പി കി​ഴ​ക്കേ ഇ​ന്ത്യ​യും പി​ടി​ച്ചി​രി​ക്കു​ന്നു.

ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ​ത്തി​ൽ തു​ട​ർ ച​ല​ന​ങ്ങ​ളു​ണ്ടാ​ക്കാ​വു​ന്ന വ​ലി​യൊ​രു രാ​ഷ്ട്രീ​യ ഭൂ​ക​മ്പ​മാ​ണ് വം​ഗ​നാ​ട് സാ​ക്ഷ്യം​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. വ​ർ​ഗീ​യ ​ധ്രു​വീ​ക​ര​ണം അ​തി​ന്റെ മൂ​ർ​ധ​ന്യ​ത്തി​ലേ​ക്ക് നീ​ങ്ങി​യാ​ൽ ബം​ഗാ​ളി​ന്റ ഗ​തി ശു​ഭ​ക​ര​മാ​യി​രി​ക്കി​ല്ലെ​ന്ന് ര​ക്ത​രൂ​ഷി​ത ബം​ഗാ​ളി​ന്റെ ച​രി​ത്രം പ​റ​യു​ന്നു​ണ്ട്. അ​ധി​കാ​രം എ​ല്ലാ അ​ർ​ഥ​ത്തി​ലും ബി.​ജെ.​പി പ്ര​യോ​ഗി​ക്കു​ന്ന​തോ​ടെ മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ മാ​ത്ര​മ​ല്ല, ക​മ്യൂ​ണി​സ്റ്റു​ക​ളും കോ​ൺ​ഗ്ര​സു​കാ​രും അ​തി​ന് വി​ല​യൊ​ടു​ക്കും. അ​തേ​സ​മ​യം, ടി.​എം.​സി​യു​ടെ പ​ത​നം അ​തി​ലേ​ക്ക് പോ​യ കോ​ൺ​ഗ്ര​സി​ന്റെ​യും സി.​പി.​എ​മ്മി​ന്റെ​യും കേ​ഡ​റു​ക​ളു​ടെ മാ​തൃ​സം​ഘ​ട​ന​ക​ളി​ലേ​ക്കു​​ള്ള തി​രി​ച്ചു​വ​ര​വി​നും വ​ഴി​യൊ​രു​ക്കും.

സ്ത്രീ​വോ​ട്ട​ർ​മാ​രും മു​സ്‍ലിം വോ​ട്ട​ർ​മാ​രു​മാ​യി​രു​ന്നു തൃ​ണ​മൂ​ൽ വോ​ട്ട്ബാ​ങ്കി​ന്റെ അ​ടി​ത്ത​റ. ആ ​ര​ണ്ട് അ​ടി​ത്ത​റ​ക​ളും ത​ക​ർ​ന്ന​താ​യാ​ണ് കാ​ഴ്ച. സ്ത്രീ​വോ​ട്ട​ർ​മാ​ർ അ​ക​ന്ന​തി​ന് പ്ര​ധാ​ന കാ​ര​ണം വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണം​ത​ന്നെ​യാ​ണ്. 70 ശ​ത​മാ​ന​ത്തോ​ളം ഹി​ന്ദു വോ​ട്ട​ർ​മാ​രു​ടെ പി​ന്തു​ണ ബി.​ജെ.​പി​​ക്ക് ല​ഭി​ച്ചു​വെ​ന്നാ​ണ് മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ടു​പ്ര​വ​ണ​ത​ക​ൾ കാ​ണി​ക്കു​ന്ന​ത്. ഹി​ന്ദു​ത്വ വി​കാ​ര​മു​യ​ർ​ന്ന​തോ​ടെ പ​ര​മ്പ​രാ​ഗ​ത ജാ​തി ബോ​ധ​വും ബം​ഗാ​ളി സ്വാ​ഭി​മാ​ന​വു​മെ​ല്ലാം അ​പ്ര​ത്യ​ക്ഷ​മാ​യി. സ്‍ത്രീ​വോ​ട്ട​ർ​മാ​രെ മ​മ​ത ബാ​ന​ർ​ജി എ​ന്ന വ​നി​താ നേ​താ​വി​ൽ​നി​ന്ന് അ​ക​റ്റാ​ൻ പോ​ന്ന ത​ര​ത്തി​ലു​ള്ള അ​ഴി​മ​തി​യോ​ടു​ള്ള രോ​ഷം പ്രാ​ദേ​ശി​ക​ത​ല​ത്തി​ലു​ണ്ടാ​യി​രു​ന്ന​ു.

തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന്റെ ന​ട്ടെ​ല്ലാ​യ മു​സ്‍ലിം വോ​ട്ടു​ക​ളാ​ക​ട്ടെ, പാ​ർ​ട്ടി പ്ര​തീ​ക്ഷി​ച്ച ത​ര​ത്തി​ൽ കേ​ന്ദ്രീ​ക​രി​ച്ചി​ല്ല. എ​സ്.​ഐ.​ആ​റി​ലെ കൂ​ട്ട മു​സ്‍ലിം വെ​ട്ടി​മാ​റ്റ​ലി​ലൂ​ടെ ക​മീ​ഷ​ൻ സൃ​ഷ്ടി​ച്ച തി​രി​ച്ച​ടി​ക്ക് പു​റ​മെ മു​സ്‍ലിം ഭൂ​രി​പ​ക്ഷ മ​ണ്ഡ​ല​ങ്ങ​ളി​ൽ തൃ​ണ​മൂ​ലി​നും ഇ​ട​തു​സ​ഖ്യ​ത്തി​നും കോ​ൺ​ഗ്ര​സി​നും ഹു​മ​യൂ​ൺ ക​ബീ​റി​നു​മി​ട​യി​ൽ വി​ഭ​ജി​ക്ക​പ്പെ​ട്ടു. ത​ല​മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് അ​ധി​ർ ര​ഞ്ജ​ൻ ചൗ​ധ​രി മു​ർ​ശി​ദാ​ബാ​ദി​ലെ ബ​ഹ്റാം​പു​ർ പോ​ലൊ​രു മ​ണ്ഡ​ല​ത്തി​ൽ 20,000ത്തി​ലേ​റെ ​വോ​ട്ടു​ക​ൾ​ക്ക് ബി.​ജെ.​പി​യോ​ട് തോ​റ്റ​തി​ൽ​നി​ന്ന് മു​സ്‍ലിം​വോ​ട്ടു​ക​ളു​ടെ ഭി​ന്നി​പ്പി​ന്റെ ആ​ഴം വ്യ​ക്ത​മാ​ണ്.

34 ല​ക്ഷം വോ​ട്ട​ർ​മാ​രെ വെ​ട്ടി​ക്കൊ​ടു​ത്ത എ​സ്.​ഐ.​ആ​റി​ൽ തു​ട​ങ്ങി ബി.​ജെ.​പി​യു​ടെ ആ​വ​ശ്യ​ങ്ങ​ളെ​ല്ലാം സാ​ധി​ച്ചു​കൊ​ടു​ത്ത് ബി.​ജെ.​പി​യു​ടെ ബം​ഗാ​ൾ വി​ജ​യ​ത്തി​ന് മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് ക​ു​മാ​റി​ന്റെ നേ​തൃ​​ത്വ​ത്തി​ൽ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ വ​ഹി​ച്ച പ​ങ്ക് കാ​ണാ​തി​രി​ക്കാ​നാ​വി​ല്ല. ഒ​രു​ത​വ​ണ വോ​ട്ട് ചെ​യ്തി​ല്ലെ​ങ്കി​ൽ ആ​കാ​ശം ഇ​ടി​ഞ്ഞു​വീ​ഴി​ല്ലെ​ന്ന നി​ല​പാ​ടെ​ടു​ത്ത് വെ​ട്ടി​മാ​റ്റ​പ്പെ​ട്ട​വ​രെ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ ചേ​ർ​ക്കാ​തി​രി​ക്കാ​നു​ള്ള ക​മീ​ഷ​ന്റെ ത​ന്ത്ര​ത്തി​ന് സു​പ്രീം​കോ​ട​തി പ​ച്ച​ക്കൊ​ടി കാ​ട്ടു​ക​യും ചെ​യ്തു.

തൃ​ണ​മൂ​ലി​ന്റെ ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളാ​യി​രു​ന്ന ബീ​ർ​ഭും, പു​ർ​ബ ബ​ർ​ധ​മാ​ൻ, ഹൂ​ഗ്ലി, ജം​ഗി​ൾ മ​ഹ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലൊ​ക്കെ ബി.​ജെ.​പി വെ​ന്നി​ക്കൊ​ടി പാ​റി​ച്ച​തി​ൽ​നി​ന്ന് ന​ഗ​ര മ​ണ്ഡ​ല​ങ്ങ​ൾ​ക്ക് പു​റ​മെ ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ലും ബി.​ജെ.​പി ക​ട​ന്നു​ക​യ​റി​യെ​ന്ന് വ്യ​ക്തം. പ​ണം നേ​രി​ട്ട് അ​ക്കൗ​ണ്ടി​ലി​ട്ടു​കൊ​ടു​ക്കു​ന്ന​ത​ട​ക്ക​മു​ള്ള ക്ഷേ​മ പ​ദ്ധ​തി​ക​ളൊ​ന്നും മ​മ​ത​ക്ക് ഗു​ണം ചെ​യ്തി​ല്ല. ല​ക്ഷ്മീ​ർ ഭ​ണ്ഡാ​ർ പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള ഗു​ണ​ഭോ​ക്തൃ വി​ഹി​തം 500 രൂ​പ വ​ർ​ധി​പ്പി​ച്ച​തും തൊ​ഴി​ലി​ല്ലാ​യ്മ​യി​ൽ രോ​ഷ​മു​ള്ള യു​വാ​ക്ക​ൾ​ക്ക് ‘യു​വ ശ​ക്തി’ എ​ന്ന പേ​രി​ൽ സ്റ്റൈ​പ​ൻ​ഡ് ന​ൽ​കി​യ​തും വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ​ത്തി​ന് മു​ന്നി​ൽ ഏ​ശി​യി​ല്ല.

വോ​ട്ടെ​ണ്ണ​ലി​ലും നാ​ട​കീ​യ​ത; അ​ട്ടി​മ​റി​ശ്ര​മ​മെ​ന്ന് മ​മ​ത

എ​സ്.​ഐ.​ആ​റി​ൽ തു​ട​ങ്ങി പോ​ളി​ങ്ങി​ൽ തു​ട​ർ​ന്ന നാ​ട​കീ​യ രം​ഗ​ങ്ങ​ൾ വോ​ട്ടെ​ണ്ണ​ൽ നാ​ളി​ലും ബം​ഗാ​ളി​ൽ അ​ര​ങ്ങേ​റി. ബി.​ജെ.​പി​ക്ക് അ​നു​കു​ല​മാ​യ വോ​ട്ടെ​ണ്ണ​ൽ പ്ര​വ​ണ​ത ക​ണ്ട​പ്പോ​ഴേ​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കു​ള്ള ​ബി.​ജെ.​പി​യു​ടെ​യും തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്റെ​യും ത​ന്ത്ര​ങ്ങ​ളി​ൽ വ​ശം​വ​ദ​രാ​ക​രു​തെ​ന്നും അ​വ​സാ​ന വോ​ട്ടെ​ണ്ണ​ും വ​രെ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ൾ വി​ട്ടു​പോ​ക​രു​തെ​ന്നു​മു​ള്ള വൈ​കാ​രി​ക​മാ​യ അ​ഭ്യ​ർ​ഥ​ന​യു​മാ​യി മ​മ​ത ബാ​ന​ർ​ജി രം​ഗ​ത്തു​വ​ന്നു. 197-91 എ​ന്ന നി​ല​യി​ൽ ബി.​ജെ.​പി-​തൃ​ണ​മൂ​ൽ ലീ​ഡ് കാ​ണി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോ​ഴാ​യി​രു​ന്നു ഇ​ത്. വ​ൻ മു​ന്നേ​റ്റം ബി.​ജെ.​പി കൈ​വ​രി​ച്ചെ​ന്ന് ക​മീ​ഷ​ൻ വെ​ബ്സൈ​റ്റി​ൽ കാ​ണി​ക്കു​മ്പോ​ഴും തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ പ്ര​തീ​ക്ഷ കൈ​വി​ട്ടി​ല്ല. വോ​ട്ടെ​ണ്ണ​ൽ തു​ട​രു​ക​യാ​ണെ​ന്നും നി​രാ​ശ​പ്പെ​ടു​ക​യോ പ്ര​തീ​ക്ഷ കൈ​വി​ടു​ക​യോ ചെ​യ്യ​രു​തെ​ന്നും വി​ഡി​യോ സ​ന്ദേ​ശ​ത്തി​ലൂ​ടെ അ​വ​ർ അ​ണി​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്ന് പോ​ക​രു​തെ​ന്ന് ടി.​എം.​സി സ്ഥാ​നാ​ർ​ഥി​ക​ളോ​ടും ഏ​ജ​ന്‍റു​മാ​രോ​ടും ആ​വ​ശ്യ​പ്പെ​ട്ട അ​വ​ർ ആ​രും പ്ര​തീ​ക്ഷ കൈ​വി​ട​രു​തെ​ന്ന് ഓ​ർ​മി​പ്പി​ച്ചു.

ഉ​ച്ച​ക്ക് ശേ​ഷം മൂ​ന്ന് മ​ണി​ക്ക് ബി.​ജെ.​പി ശ​ക്തി​കേ​ന്ദ്ര​മാ​യ വ​ട​ക്ക​ൻ ബം​ഗാ​ളി​ൽ 12-13 റൗ​ണ്ട് എ​ണ്ണി​യ​പ്പോ​ൾ തൃ​ണ​മൂ​ൽ ശ​ക്തി​കേ​ന്ദ്ര​മാ​യ തെ​ക്ക​ൻ ബം​ഗാ​ളി​ൽ ​വോ​ട്ടെ​ണ്ണ​ൽ ര​ണ്ട് റൗ​ണ്ടി​ൽ ത​ട​സ്സ​പ്പെ​ട്ടു​നി​ൽ​ക്കു​ന്ന​ത് ചൂ​ണ്ടി​ക്കാ​ട്ടി മ​മ​ത വീ​ണ്ടും രം​ഗ​ത്തു​വ​ന്നു. 100 സീ​റ്റു​ക​ളി​ലെ പു​രോ​ഗ​തി ക​മീ​ഷ​ൻ അ​പ് ലോ​ഡ് ചെ​യ്യു​ന്നി​ല്ലെ​ന്നും മ​മ​ത കു​റ്റ​പ്പെ​ടു​ത്തി. വൈ​കീ​ട്ട് നാ​ലു മ​ണി​ക്ക് ഭ​ബാ​നി​പു​രി​ലെ ത​ന്റെ സ്വ​ന്തം വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ലേ​ക്ക് മ​മ​ത നേ​രി​ട്ട് എ​ത്തി. ബി.​ജെ.​പി​യു​ടെ ലീ​ഡ് 200ലെ​ത്തി​യ​പ്പോ​ഴും 170 സീ​റ്റു​ക​ളി​ൽ ടി.​എം.​സി​ക്ക് ലീ​ഡു​ണ്ടെ​ന്നാ​ണ് മ​മ​ത അ​വ​കാ​ശ​പ്പെ​ട്ട​ത്. പാ​ർ​ട്ടി ലീ​ഡ് ചെ​യ്യു​ന്ന മ​ണ്ഡ​ല​ങ്ങ​ളി​ലെ യ​ഥാ​ർ​ഥ വി​വ​രം പു​റ​ത്തു​വി​ടു​ന്നി​ല്ലെ​ന്നാ​ണ് മ​മ​ത പ​റ​ഞ്ഞ​ത്.

ബി.​ജെ.​പി​യും തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​നും ചേ​ർ​ന്നു​ള്ള ത​ന്ത്ര​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് അ​വ​ർ ആ​രോ​പി​ച്ചു. ചി​ല സ്ഥ​ല​ങ്ങ​ളി​ൽ വോ​ട്ടെ​ണ്ണ​ൽ പ്ര​ക്രി​യ​യി​ൽ ക്ര​മ​ക്കേ​ട് ന​ട​ന്നെ​ന്ന് മ​മ​ത ആ​രോ​പി​ച്ചു. ആ​ദ്യ​ത്തെ ര​ണ്ടോ മൂ​ന്നോ റൗ​ണ്ട് ക​ഴി​ഞ്ഞ​പ്പോ​ൾ പ​ല സ്ഥ​ല​ങ്ങ​ളും വോ​ട്ടെ​ണ്ണ​ൽ നി​ർ​ത്തി​വെ​ച്ചെ​ന്നും, ക​ല്യാ​ണി മ​ണ്ഡ​ല​ത്തി​ൽ തി​രി​മ​റി ന​ട​ന്ന ഏ​ഴ് വോ​ട്ടി​ങ് മെ​ഷീ​നു​ക​ൾ ത​ങ്ങ​ൾ ക​ണ്ടെ​ത്തി​യെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ടി.​എം.​സി ഉ​റ​പ്പാ​യും ജ​യി​ക്കു​ന്ന മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് മ​നഃ​പൂ​ർ​വം അ​തി​ക്ര​മം ന​ട​ത്തി​യ​തെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​രോ​പി​ച്ചു.

Tags:    
News Summary - Bengal earthquake causing aftershocks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.