Posted On
date_range Updated On
date_range തെരഞ്ഞെടുപ്പ് അക്രമ അന്വേഷണം; ബംഗാളിന്‍റെ അപ്പീലിൽ കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടിസ്
ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ നിയമസഭ തെരഞ്ഞെടുപ്പിനു പിന്നാലെയുണ്ടായ കൊലപാതക- ബലാത്സംഗ കേസുകളിൽ കോടതി മേൽനോട്ടത്തിലുള്ള സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട കൽക്കട്ട ഹൈകോടതി വിധിക്കെതിരെ ബംഗാൾ സർക്കാർ നൽകിയ അപ്പീലിൽ കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്.
അതേസമയം, ഈ കേസുകളിൽ പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യരുതെന്ന് സി.ബി.ഐക്ക് നിർദേശം നൽകണമെന്ന ബംഗാൾ സർക്കാറിെൻറ അപേക്ഷ, ജസ്റ്റിസ് വിനീത് സരൻ, ജസ്റ്റിസ് അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ച് തള്ളി.
ദേശീയ മനുഷ്യാവകാശ കമീഷെൻറ റിപ്പോർട്ട് കണക്കിലെടുത്താണ് തെരഞ്ഞെടുപ്പാനന്തര അക്രമ സംഭവങ്ങളിൽ ൈഹകോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നത്. ഇതു സംബന്ധിച്ച് പൊതുതാൽപര്യ ഹരജികൾ പരിഗണിച്ചായിരുന്നു ഉത്തരവ്. കേസിൽ ഒക്ടോബർ ഏഴിന് അടുത്ത വാദം കേൾക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.