ബംഗാൾ മുറിക്കാൻ മുറവിളിയുമായി ബി.ജെ.പി സംസ്​ഥാന അധ്യക്ഷനും; ഉത്തര ബംഗാളിനെ കേന്ദ്ര ഭരണ പ്രദേശമെങ്കിലും ആക്കണം

കൊൽക്കത്ത: ഉത്തര ബംഗാളിലും മാവോയിസ്റ്റ്​ സാന്നിധ്യം ശക്​തമായ ജംഗ്​ൾമഹലിലും പ്രത്യേക സംസ്​ഥാനങ്ങളെന്ന ആവശ്യത്തിന്​ പിന്തുണയുമായി ബി.ജെ.പി സംസ്​ഥാന അധ്യക്ഷൻ ദിലീപ്​ ഘോഷ്​. നേരത്തെ ഇതേ ആവശ്യമുന്നയിച്ച പാർട്ടി എം.പി ജോൺ ബാർലക്കൊപ്പം മാധ്യമങ്ങളെ കണ്ടാണ്​ പ്രത്യേക സംസ്​ഥാനമോ അ​െല്ലങ്കിൽ കേന്ദ്രഭരണമോ ആക്കണമെന്ന നിർദേശം ഉന്നയിച്ചത്​.

സ്വാതന്ത്ര്യത്തിന്​ 75 വർഷം പൂർത്തിയായിട്ടും ഉത്തര ബംഗാളിൽ വികസനം തീരെയുണ്ടായില്ലെന്നും ചികിത്സക്കും ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനും മറ്റിടങ്ങളെ ആശ്രയിക്കേണ്ട സ്​ഥിതിയാണെന്നും ദിലിപ്​ ഘോഷ്​ പറഞ്ഞു. ഇതിന്​ ഉത്തരവാദി മുഖ്യമന്ത്രി മമത ബാനർജിയാണ്​. ഇതേ സ്​ഥിതിതന്നെയാണ്​ ജംഗ്​ൾമഹലിലും.

ജൂൺ 13നാണ്​ ഉത്തര ബംഗാളിൽ പ്ര​ത്യേക കേന്ദ്ര ഭരണ പ്രദേശം ആവശ്യപ്പെട്ട്​ ബാർള രംഗത്തെത്തിയത്​. ബിഷ്​ണുപൂരിൽനിന്നുള്ള ബി.ജെ.പി എം.പി സൗമിത്ര ഖാൻ ജംഗ്​ൾമഹലിന്​ സമാന പദവി തേടി വൈകാതെ മുറവിളി കൂട്ടി. തൃണമൂലും മറ്റു കക്ഷികളും ഇതിനെതിരെ ശക്​തമായി രംഗത്തെത്തിയതോടെ ഇരുവരും നിലപാട്​ മയപ്പെടുത്തുകയായിരുന്നു. 

Tags:    
News Summary - Bengal BJP chief Dilip Ghosh joins statehood chorus, says ‘it’s Mamata’s fault’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.