'യു.പിയേയും ബിഹാറിനെയും പോലെ ബംഗാളിലും മാഫിയ ഭരണം'; 'സെൽഫ്​ ഗോളുമായി'ബി.ജെ.പി

കൊൽകത്ത: പശ്ചിമ ബംഗാളി​ലെ മമത ബാനർജി സർക്കാരിനെതിരെയുള്ള കാമ്പയിൻ ബി.ജെ.പിക്ക്​ 'സെൽഫ്​ ഗോളായി' മാറി. ബി.ജെ.പി. ബംഗാൾ ബി.ജെ.പി അധ്യക്ഷൻ ദിലിപ്​ ഘോഷി​െൻറ പ്രസ്​താവനയാണ്​ വിവാദത്തിന്​ തിരികൊളുത്തിയിരിക്കുന്നത്​​.

ബംഗാളിൽ ബി.ജെ.പി നേതാവ്​ പൊലീസ്​ സ്​റ്റേഷന്​ മുമ്പിൽ​ കൊല്ലപ്പെട്ട സംഭവത്തിനിടെ ദിലിപ്​ ഘോഷ്​ പറഞ്ഞതിങ്ങനെ: 'പശ്ചിമ ബംഗാൾ ഉത്തർപ്രദേശിനെയും ബിഹാറിനെയും പോലെ മാഫിയ ഭരണത്തിലേക്ക്​ വഴുതിക്കൊണ്ടിരിക്കുകയാണ്​. പൊലീസ്​ സ്​റ്റേഷന്​ മുമ്പിൽ വെച്ച്​ ബി.ജെ.പി കൗൺസിലർ കൊല്ലപ്പെട്ടത്​ നാണക്കേടാണ്​''.

ബി.ജെ.പി അധികാരത്തിലുള്ള സംസ്ഥാനങ്ങളിൽ മാഫിയ ഭരണമാണുള്ളതെന്ന്​ ദിലിപ്​ ഘോഷ്​ സമ്മതിച്ചത്​ നല്ല കാര്യമാണെന്ന് പ്രസ്​താവനക്ക്​ പിന്നാലെ​ തൃണമൂൽ കോൺഗ്രസ്​ പ്രതികരിച്ചു.

ഹാഥറസിൽ ദളിത്​ പെൺകുട്ടി കൂട്ട ബലാത്സംഗത്തിനിരയായതിന്​ പിന്നാലെ ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ്​ സർക്കാർ ദേശീയ തലത്തിൽ തന്നെ പ്രതിക്കൂട്ടിലാണ്​. തെരഞ്ഞെടുപ്പ്​ അടുത്ത ബിഹാറിൽ ബി.ജെ.പി-ജെ.ഡി.യു സഖ്യമാണ്​ ഭരിക്കുന്നത്​. ഈ സാഹചര്യത്തിൽ ദിലിപ്​ ഘോഷി​െൻറ പ്രസ്​താവന പ്രതിപക്ഷ കക്ഷികൾ ആയുധമാക്കുമെന്ന്​ ഉറപ്പ്​. 

Tags:    
News Summary - Bengal becoming Mafia-ruled state like UP, Bihar: BJP’s Dilip Ghosh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.