സ്വവർഗാനുരാഗം ശാരീരിക പ്രവണതയാണെന്ന് ശ്രീ ശ്രീ രവി ശങ്കർ

ന്യൂഡൽഹി: സ്വവർഗാനുരാഗം ശാരീരിക പ്രവണതയാണെന്ന് ശ്രീ ശ്രീ രവി ശങ്കർ. ഇത് പീന്നീട് മാറാമെന്നും  അദ്ദേഹം പറഞ്ഞു. ഡൽഹി ജവഹർലാൽ നെഹ്റു യൂണിവേഴ്സ്റ്റിയിൽ നടന്ന ചടങ്ങിൽ സ്വവർഗാനുരാഗിയായ വിദ്യർഥികളിലൊരാളുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. സ്വവർഗാനുരാഗിയായതിന്‍റെ പേരിൽ തന്നോടുള്ള
 സുഹൃത്തുക്കളുടെയും മാതാപിതാക്കളുടെ‍യും പെരുമാറ്റത്തെ എങ്ങിനെ ബോധവത്കരിക്കാം എന്ന ചോദ്യമായിരുന്നു വിദ്യാർഥിയുടേത്.

നിങ്ങൾ നിങ്ങളെ തന്നെ നന്നായി ചികിത്സിക്കുക. നിങ്ങൾ രോഗിയാണെന്നോ നിങ്ങൾക്കെന്തെങ്കിലും പ്രശ്നമുള്ളതായി കരുതുകയോ വേണ്ട. മറ്റുള്ളവർ നിങ്ങളോട് എങ്ങിനെ പെരുമാറുന്നു എന്നത്  പരിഗണിക്കേണ്ടതില്ല. നിങ്ങൾ നിവർന്ന് നിന്നാൽ ആർക്കും നിങ്ങളെ അപമാനിക്കാൻ കഴിയില്ല. എന്നാൽ നിങ്ങൾ തളർന്നു പോയാൽ, സ്വയം മോശമാണെന്ന് കരുതിയാൽ ആർക്കും നിങ്ങളെ സഹായിക്കാനും കഴിയില്ല^രവിശങ്കർ പറഞ്ഞു.
ഇതൊരു പ്രവണത മാത്രമാണെന്നും  അത് മനസിലാക്കുകയും, സ്വീകരിക്കുകയും ചെയ്യ്താൽ പ്രശ്നങ്ങൾ പകുതി മാറുമെന്നും രവിശങ്കർ പറഞ്ഞു. താൻ നിരവധി സ്വവർഗാനുരാഗികളെ കണ്ടിട്ടുണ്ടെന്നും  അവർ തികച്ചും സാധാരണ മനുഷ്യരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2013ലെ സുപ്രീം കോടതി വിധിക്ക്  ശേഷം സ്വവർഗാനുരാഗത്തെ അനുകൂലിച്ച് ശ്രീ.ശ്രീ രവി ശങ്കർ രംഗത്ത് വന്നിരുന്നു. ഹിന്ദു മതത്തിൽ ഇതൊരു കുറ്റകൃത്യമായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു സ്വവർഗാനുരാഗം ഒരു കുറ്റകൃത്യമല്ലെന്നും ഇവരെ സമൂഹത്തിൻ നിന്നും മാറ്റി നിർത്തരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ജെ.എൻ.യുവിന്‍റെ ദേശ വിരുദ്ധ ലേബൽ എന്തു കൊണ്ടാണെന്നുള്ള മറ്റൊരു കുട്ടിയുടെ ചോദ്യത്തിന് വിയോജിപ്പ് യുവത്വത്തിന്‍റെ ഭാഗമാണെന്നും വ്യത്യസ്തമായി സംസാരിക്കുന്നതു കൊണ്ട് അവരെ ദേശ വിരുദ്ധരായി മുദ്ര കുത്താൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ജന്മനാടിനോട് കൂറ് പുലർത്താതിരിക്കാൻ ആർക്കുമാവില്ല ഇനി  അങ്ങനെയാരെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ അവർക്ക് കൗൺസിലിങ്ങ് ആവശ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - Being homosexual is ‘a tendency’, says Sri Sri Ravi Shankar at JNU event- India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.