അനധികൃതമായി താമസിക്കുന്നെന്ന്; 18 ബംഗ്ലാദേശുകാർ അറസ്റ്റിൽ

താനെ: അനധികൃതമായി താമസിക്കുന്നെന്ന് ആരോപിച്ച് 18 ബംഗ്ലാദേശുകാരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് 10 സ്ത്രീകളുൾപ്പെടെ 18 പേരെ അറസ്റ്റ് ചെയ്തത്.

മുംബൈയിലെ ഗാൻസോലി പ്രദേശത്തെ കെട്ടിടത്തിൽ ബംഗ്ലാദേശി പൗരന്മാരുണ്ടെന്ന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ രാത്രി റെയ്ഡ് നടത്തുകയായിരുന്നു.

വിസയും പാസ്‌പോർട്ടും അടക്കം രേഖകളില്ലാതെ ഒരു വർഷമായി താമസിക്കുന്ന പത്ത് സ്ത്രീകളെയും എട്ട് പുരുഷന്മാരെയുമാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. 1946ലെ ഫോറിനേഴ്‌സ് ആക്‌ട് പ്രകാരവും 1950 ലെ പാസ്‌പോർട്ട് നിയമ പ്രകാരവും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

Tags:    
News Summary - Being an illegal resident; 18 Bangladeshi nationals arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.