‘എത്ര അതിശയകരമായ പുതിയ ഭവന’മെന്ന് ഷാരൂഖ് ഖാൻ; പ്രതികരിച്ച് നരേന്ദ്ര മോദി

പുതിയ പാർലമെന്റ് മന്ദിര​െത്തക്കുറിച്ചുള്ള നടൻ ഷാരൂഖ് ഖാന്റെ ട്വീറ്റിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘എത്ര അതിശയകരമായ പുതിയ ഭവന’മെന്നാണ് ഷാരൂഖ് ട്വിറ്ററിൽ കുറിച്ചത്. ‘മനോഹരമായി പ്രതിഫലിപ്പിച്ചു’എന്നാണ് മറുപടിയായി മോദി ട്വീറ്റ് ചെയ്തത്.

‘ജനാധിപത്യത്തെ ഉയർത്തിപ്പിടിക്കുന്നവർക്ക് വേണ്ടി ഒരുക്കിയ ഈ ഭവനം ഏറെ അതിശയകരമായിരിക്കുന്നു. വൈവിധ്യം നിറഞ്ഞ രാജ്യത്തെ പ്രതിനിധീകരിക്കുന്നുണ്ട് ഈ ഭവനം. പുതിയ ഇന്ത്യയ്ക്കായി പുതിയ പാർലമെന്റ് മന്ദിരം. ജയ് ഹിന്ദ്’- ഷാരൂഖ് ട്വിറ്ററിൽ കുറിച്ചു.

‘മനോഹരമായി പ്രതിഫലിപ്പിച്ചു. ജനാധിപത്യത്തിന്റെ വളർച്ചയും കരുത്തുമാണ് ഈ പുതിയ മന്ദിരം. പാരമ്പര്യവും പുതുമായും ഇവിടെ ഇടകലർന്നിരിക്കുന്നു’-ഷാരൂഖിന്റെ പോസ്റ്റിന് പ്രധാനമന്ത്രി മറുപടിയായി കുറിച്ചു.

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് താരങ്ങളായ ഷാരൂഖ് ഖാൻ, രജിനികാന്ത്, അക്ഷയ് കുമാർ എന്നിവർ ആശംസകളറിയിക്കുകയും പുതിയ പാർലമെന്റിന്റെ രൂപം പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി മുൻപ് പങ്കുവച്ച വീഡിയോയിൽ ഷാരൂഖിന്റെയും അക്ഷയ് കുമാറിന്റെയും ശബ്ദ സന്ദേശങ്ങൾ ഉൾപ്പെട്ടിരുന്നു. തമിഴ് സംസ്കാരത്തിന്റെ ചിഹ്നം കെട്ടിടത്തിൽ ഉൾപ്പെടുത്തിയതിന് രജിനികാന്ത് നന്ദിയും പറഞ്ഞു.

ജനാധിപത്യത്തിന്റെ കരുത്തും വികസനവുമാണെന്നാണ് താരങ്ങളുടെ സന്ദേശങ്ങളെ അഭിനന്ദിച്ച് നരേന്ദ്ര മോദി പ്രതികരിച്ചത്. പൗരന്മാരുടെ വികാരത്തെ അതേ രീതിയിൽ പ്രതിഫലിപ്പിക്കും വിധത്തിലുള്ള ശബ്ദ സന്ദേശം നൽകിയ ഷാരൂഖിനെയും അക്ഷയ്നേയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.

‘പുതിയ പാർലമെന്റ് മന്ദിരം. നമ്മുടെ പ്രതീക്ഷകളുടെ പുതിയ വീട്. 140 കോടി ഇന്ത്യക്കാർ ഒരു കുടുംബം പോലെ ഭരണഘടന ഉയർത്തിപിടിക്കുന്നത് ഇവിടെ നിന്നാണ്. രാജ്യത്തെ ഗ്രാമങ്ങളും നഗരങ്ങളും തുടങ്ങി എല്ലാ കോണുകളിലും നിന്നുള്ള ഇന്ത്യക്കാർക്ക് ഈ ഭവനം ഉപകാരപ്രദമാകട്ടെ. മതം, ജാതി, വിശ്വസം വ്യത്യാസങ്ങില്ലാത്ത ചേർത്തു നിർത്താൻ ഈ ഭവനത്തിനാകട്ടെ. ശരീരത്തിനെ ആത്മാവ് എങ്ങനെയാണോ അതുപൊലെയാണ് പാർലമെന്റും. ജനാധിപത്യത്തിന്റെ ആത്മാവ് എന്നും ഈ പുതിയ ഭവനത്തിൽ ഉണ്ടാകാനായി ഞാൻ പ്രാർതഥിക്കും’ -വിഡിയോ സന്ദേശത്തിൽ ഷാരൂഖ് പറയുന്നു.

ഇന്ത്യയുടെ വളർച്ച കാണിക്കുന്ന മന്ദിരം എന്നാണ് അക്ഷയ് കുമാർ പറഞ്ഞത്. എത്രത്തോളം സന്തോഷമുണ്ടെന്ന് പ്രകടിപ്പിക്കാനാകുന്നില്ലെന്നും രാജ്യത്തിന്റെ വികസനത്തിൽ പൗരന്മാർ അഭിമാനിക്കുന്നുണ്ടെന്നും അക്ഷയ് കൂട്ടിച്ചേർത്തു.

‘തമിഴ് സംസ്കാരത്തെ വിളിച്ചോതുന്ന ചിഹ്നം പാർലമെന്റ് മന്ദിരത്തിലുണ്ട്. ബഹുമാനപ്പെട്ട പ്രധാനമന്ത്രിയോട് നരേന്ദ്ര മോദി നന്ദി അറിയിക്കുന്നു’-രജിനികാന്ത് തമിഴിൽ കുറിച്ചു. അതേ ഭാഷയിൽ തന്നെയാണ് പ്രധാനമന്ത്രി മോദി മറുപടി പറഞ്ഞത്. ‘തമിഴ് നാടിന്റെ സംസ്കാരത്തെ കുറിച്ച് അഭിമാനം തോന്നുന്നുണ്ട്. പുതിയ പാർലമെന്റ് മന്ദിരത്തിൽ ആ സംസ്കാരം നിറഞ്ഞു നിൽക്കുന്നു’-നരേന്ദ്ര മോദി കുറിച്ചു.

Tags:    
News Summary - ‘Beautifully expressed’: PM Modi reacts as Shah Rukh Khan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.