അമ്യൂസ്​മെൻറ്​ പാർക്കിലെ കാറി​െൻറ ചക്രത്തിൽ മുടി കുടുങ്ങി യുവതി മരിച്ചു

ന്യൂഡൽഹി: അമ്യൂസ്​മ​​െൻറ്​ പാർക്കി​ൽ ഗോ കാർട്ടി​​​െൻറ ചക്രത്തിൽ മുടി കുടുങ്ങി യുവതി മരിച്ചു. പഞ്ചാബിലെ ബതിന്ദ സ്വദേശിയായ പുനീത്​ കൗർ(28) ആണ്​ മരിച്ചത്​. ഹരിയാന ടൂറിസം വകുപ്പ്​ സ്വകാര്യ വ്യക്​തിക്ക്​ നടത്തിക്കാനായി വാടകക്ക്​ നൽകിയ അമ്യൂസ്​മ​​െൻറ്​ പാർക്കിലാണ്​ സംഭവം. 

യുവതിയും ഭർത്താവ്​ അമർ ദീപ്​ സിങ്ങും രണ്ടു വയസുള്ള മകനും മറ്റു കുടുംബാംഗങ്ങളും അവധി ആഘോഷിക്കാനാണ്​ പാർക്കി​െലത്തിയത്​. നാലു ഗോ കാർട്ടുകളിലായി കുടുംബാംഗങ്ങൾ കയറിയിരുന്നു. യുവതിയും ഭർത്താവും ഒരു കാറിലായിരുന്നു സഞ്ചരിച്ചിരുന്നത്​. മുത്തശ്ശിയോടൊപ്പമായിരുന്നു കുഞ്ഞ്​. ആദ്യ ലാപ്​ പൂർത്തിയാകാനിരിക്കെ അതിവേഗത്തിൽ സഞ്ചരിച്ച കാറി​​​െൻറ ചക്രത്തിൽ പുനീതി​​​െൻറ മുടി കുടുങ്ങുകയായിരുന്നു. 

ചക്രത്തിൽ കുടുങ്ങിയ മുടിയോടൊപ്പം തലയോടിലെ തൊലിയും പൊളിഞ്ഞു പോന്നു. ഉടൻ ഗോ കാർട്ട്​ നിർത്തി യുവതി​െയ സമീപ​െത്ത സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട്​ ജനറൽ ആശുപത്രിയിലേക്കും മാറ്റി. എന്നാൽ ജനറൽ ആശുപത്രിയിൽ എത്തും മുമ്പ്​ യുവതി മരിച്ചു.  

സംഭവത്തി​​​െൻറ ആഘാതത്തിലാണ്​ എല്ലാവരുമെന്ന്​ പാർക്കി​​​െൻറ മാനേജർ പറഞ്ഞു. എല്ലാ സുരക്ഷാ ക്രമീകരണങ്ങളും എപ്പോഴും സ്വീകരിക്കാറുണ്ട്​. ഗോ കാർട്ടിൽ കയറു​േമ്പാൾ ധരി​േക്കണ്ട ഹെൽമെറ്റും സുരക്ഷാ ക്രമീകരണങ്ങളും സ്വീകരിച്ചി​ട്ടുണ്ടോ എന്ന്​ പരിശോധിക്കാൻ മാത്രം ഒരു ജോലിക്കാരൻ ഉ​ണ്ട്​  -മാനേജർ പറഞ്ഞു. ഗോ കാർട്ട്​ റൈഡിങ്ങ്​ നിർത്തലാക്കി വകുപ്പ്​ തല അന്വേഷണം നടത്തുമെന്ന്​ ഹരിയാന ടൂറിസം വകുപ്പും അറിയച്ചു.

Tags:    
News Summary - Bathinda woman killed after her hair gets stuck in go-kart, scalp torn off - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.