മൊബൈൽ ഫോൺ മോഷ്​ടി​ച്ചുവെന്നരോപിച്ച്​ കുട്ടികൾക്ക്​ ക്രൂരമർദനം, ഷോക്കടിപ്പിച്ചു; ഡയറി ഉടമക്കെതിരെ കേസ്​

ലഖ്​നോ: ഉത്തർപ്രദേശി​ൽ മൊബൈൽ ഫോൺ മോഷ്​ടിച്ചുവെന്ന്​ ആരോപിച്ച്​ കുട്ടികളെ മർദിച്ച ഡയറി ഫാം ഉടമക്കെതിരെ കേസ്​. ഉത്തർപ്രദേശിലെ ബറേലിയിലാണ്​ സംഭവം

മൊബൈൽ ഫോൺ മോഷ്​ടിച്ചുവെന്നാരോപിച്ച്​ അഞ്ചു കുട്ടികളെ കെട്ടിയിടുകയും മർദിക്കുകയും വൈദ്യുത ആഘാതം ഏൽപ്പിക്കുകയുമായിരുന്നു. കുട്ടികളെ പൊലീസെത്തി രക്ഷപ്പെടുത്തി.

ഗംഗാപുരിൽ ഡയറി ഫാം നടത്തുന്ന അവിനേശ്​ കുമാർ യാദവി​െനതിരെയാണ്​ ബരാധരി ​െപാലീസ്​ കേസെടുത്തത്​.

അടുത്തിടെ അവിനേശിന്‍റെ 30,000രൂപയുടെ മൊബൈൽ ഫോൺ നഷ്​ടപ്പെട്ടിരുന്നു. പ്രദേശത്ത്​ താമസിക്കുന്ന കുട്ടികൾ ഇയാളുടെ മൊബൈൽ ഫോൺ മോഷ്​ടിച്ചതായി സംശയിക്കുകയായിരുന്നു. തുടർന്ന്​ ഇയാൾ അഞ്ച്​ കുട്ടികളെ വീട്ടിൽനിന്ന്​ പുറത്തിറക്കിയശേഷം ക്രൂരമായി മർദിക്കുകയായിരുന്നു. അനുയായികളുടെ സഹായത്തോടെ കുട്ടികളെ വൈദ്യുത ഷോക്ക്​ ഏൽപ്പിക്കുകയും ചെയ്​തു.

അതേസമയം, കുട്ടികളുടെ കുടുംബങ്ങൾ ഡയറി ഫാം ആക്രമിക്കുകയും പൊലീസിനെ വിവരം അറിയിക്കുകയും ചെയ്​തു.

ഇയാൾ പിടികൂടിയ കുട്ടികളിൽ ഏറ്റവും ചെറിയ കുട്ടിയെ ഡയറി ഫാമിലേക്ക്​ കൂട്ടികൊണ്ടുപോകുകയും ക്രൂരമായി മർദിക്കുകയും ചെയ്​തു. കുട്ടിക്ക്​ വെള്ളം നൽകാൻ പോലും അയാൾ തയാറായിരുന്നില്ല.

കുട്ടികളുടെ മാതാപിതാക്കളുടെ പരാതിയിൽ പൊലീസ്​ അവി​േനശിനും അനുയായികൾക്കുമെതിരെ കേസ്​ രജിസ്റ്റർ ചെയ്​തതായും അന്വേഷണം ആരംഭിച്ചെന്നും എസ്​.പി രവീന്ദർ കുമാർ പറഞ്ഞു. 

Tags:    
News Summary - Bareilly dairy owner booked for thrashing, torturing 5 children with electric shocks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.