Posted On
date_range Updated On
date_range ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ: രണ്ട് ഭീകരരെ സൈന്യം വധിച്ചു
ബാരാമുല്ല: ജമ്മു കശ്മീരിലെ ബാരാമുല്ലയിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഇവരിൽ നിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. രണ്ട് ഭീകരർ ഗ്രാമത്തിനുള്ളിൽ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ കീഴടക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് സൈനിക വൃത്തങ്ങൾ വ്യക്തമാക്കി.
വ്യാഴാഴ്ച രാവിലെയോടെയാണ് സുരക്ഷാസേന ഭീകരരെ നേരിട്ടു തുടങ്ങിയത്. അനന്ത്നാഗ് ജില്ലയിലെ നൗഗം മേഖലയിൽ കഴിഞ്ഞ ദിവസം സുരക്ഷാസേന രണ്ട് ഭീകരരെ വെടിവെച്ചു കൊന്നിരുന്നു. കഴിഞ്ഞ ഞായറാഴ്ച കുൽഗാം ജില്ലയിലെ ലാറോ മേഖലയിൽ സുരക്ഷാസേന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരെര കൊലപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.