പിതാവിനൊപ്പം സന്തോഷം പങ്കിടുന്ന ശാക്കിറും ഗൗഹറും

കശ്​മീരിൽനിന്ന്​ 'നീറ്റാ'യി ജയിച്ച്​ ഇരട്ടസഹോദരങ്ങൾ; പൂവണിയുന്നത്​ ഈ പിതാവി​െൻറ സ്വപ്​നം

ശ്രീനഗർ: ജീവിതത്തിനൊപ്പം പഠനവും ത്രിശങ്കുവിലായ നാളുകളിലാണ്​ ആ ഇരട്ട സഹോദരന്മാർ സ്വപ്​നങ്ങൾക്കൊപ്പം സഞ്ചരിക്കാൻ ദൃഢനിശ്ചയം ചെയ്​തത്​. ജമ്മുകശ്​മീർ എന്ന സംസ്​ഥാനം തന്നെ ഇല്ലാതായ നാളുകളിലെ സംഘർഷഭരിതമായ ദിവസങ്ങൾ. പിന്നാലെ, മഹാമാരി ഉയർത്തിയ പ്രതിസന്ധികളുടെ ഭാരം. ഡോക്​ടറാവണമെന്ന ആഗ്രഹം ഒരേപോലെ മനസ്സിൽ സൂക്ഷിച്ച കൂടപ്പിറപ്പുകൾ -ശാക്കിർ ബഷീറും ഗൗഹർ ബഷീറും- ഉറച്ചുതന്നെയായിരുന്നു. വെല്ലുവിളികളുടെ ആ നടുക്കയത്തിലു​ം നിശ്ചയിച്ചുറപ്പിച്ച ലക്ഷ്യത്തിലേക്ക്​ അവർ കഠിനാധ്വാനം ചെയ്​തു. ഒടുവിൽ നീറ്റ്​ പരീക്ഷാഫലം വന്നപ്പോൾ 720ൽ 651ഉം 657ഉം മാർക്കുമായി ഈ ഇരട്ടകൾ എം.ബി.ബി.എസിന്​ അഡ്​മിഷൻ ഉറപ്പാക്കി ബാരാമുല്ലയുടെ അഭിമാനമായി.

ബാരാമുല്ലയിലെ കുൻസർ താങ്​മാർഗ്​ സ്വദേശികളായ ഇരുവരും പാവപ്പെട്ട കുടുംബത്തിലെ അംഗങ്ങളാണ്​. ഒരു കടയിൽ സെക്യൂരിറ്റിയായി ജോലി ചെയ്യുകയാണ്​ ഇവരുടെ പിതാവ്​. പ്രാരബ്​ധങ്ങൾ പക്ഷേ, പഠിക്കാനുള്ള മിടുക്കിന്​ വിലങ്ങുതടിയായില്ല.

ഇതു രണ്ടാം ശ്രമത്തിലാണ്​ ശാക്കിറും ഗൗഹറും നീറ്റി​െൻറ കടമ്പ പിന്നിടുന്നത്​. '2019ൽ ഞങ്ങൾ രണ്ടു​പേരും നീറ്റ്​ എഴുതിയിരുന്നു. പക്ഷേ, എം.ബി.ബി.എസ്​ നേടാനായില്ല. ​ബി.ഡി.എസിനാണ്​ രണ്ടുപേർക്കും സെലക്​ഷൻ കിട്ടിയത്​. ​േജായിൻ ചെ​യ്യേണ്ട എന്നായിരുന്നു തീരുമാനം. എന്നാൽ, ജെ.ഇ.ഇ മെയിൻസ്​ എക്​സാമിൽ മികവു കാട്ടാനായി. ശ്രീനഗർ എൻ.ഐ.ടിയിൽ ഞങ്ങൾക്ക്​ പ്രവേശനവും കിട്ടി.' ശാക്കിർ പറഞ്ഞു. ഇരുവരും ബി.ടെക്കിന്​ എൻ.ഐ.ടിയിൽ എൻറോൾ ചെയ്​ത ശേഷമാണ്​ ഇ​പ്പോൾ അത്യാഹ്ലാദവുമായി നീറ്റ്​ പരീക്ഷയുടെ ഫലമെത്തിയത്​.



എൻ.ഐ.ടിയിൽ പഠനം തുടങ്ങിയശേഷമാണ്​ മക്കൾ ഡോക്​ടറായിക്കാണണമെന്ന പിതാവി​െൻറ ആഗ്രഹം സാക്ഷാത്​കരിക്കുകയെന്ന ലക്ഷ്യവും മുൻനിർത്തി ഇരുവരും കൂടുതൽ തയാറെടുപ്പോടെ ഇക്കുറി 'നീറ്റി'നിരുന്നത്​. ആദ്യശ്രമത്തിലെ തിരിച്ചടി, ഏതുവിധേനയും ലക്ഷ്യം നേടണമെന്ന തങ്ങളുടെ ആഗ്രഹത്തിന്​ കരുത്തു പകർന്നതായും ശാക്കിർ പറയുന്നു. പിതാവി​െൻറ സ്വപ്​നം പൂവണിയുമെന്നതിലാണ്​ തങ്ങൾക്ക്​ ഏറെ സന്തോഷമെന്ന്​ ഇരുവരും പറയുന്നു.

ജമ്മുകശ്​മീരിൽനിന്ന്​ 20000ലേറെ വിദ്യാർഥികളാണ്​ ഇക്കുറി നീറ്റ്​ പരീക്ഷയെഴുതിയത്​. പുൽവാമയിൽനിന്നുള്ള ബാസിത്​ ബിലാൽ ഖാൻ 695 മാർക്കുമായി മികച്ച വിജയം നേടിയിട്ടുണ്ട്​.

Tags:    
News Summary - Twin Brothers from Baramulla shine in NEET Exam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.