Posted On
date_range Updated On
date_range മമതക്ക് ഹസീനയുടെ സ്നേഹ സമ്മാനം; 600 കിലോ മാങ്ങ
കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് 600 കിലോ ഗ്രാം മാങ്ങ സമ്മാനമായി കൊടുത്തയച്ച് ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന. ഹിമസാഗർ, ലംഗ്ര എന്നീ വിഭാഗങ്ങളിൽ പെട്ട മാങ്ങകളാണ് സമ്മാനമായി നൽകിയത്.
കഴിഞ്ഞ വർഷവും ഇതേ പോലെ മാങ്ങകൾ സമ്മാനമായി നൽകിയിരുന്നതായി ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈകമ്മീഷൻ അറിയിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കും ഇതേ രീതിയിൽ ഹസീന മാങ്ങ സമ്മാനമായി നൽകാറുണ്ട്.
കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്രമോദിക്കും പശ്ചിമ ബംഗാർ, ത്രിപുര, അസം സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കും ശൈഖ് ഹസീന മാങ്ങ സമ്മാനിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.