കർണാടകയിലെ ബംഗ്ലാദേശി കുടിയേറ്റക്കാർക്കെതിരെ നടപടി -കേന്ദ്രമന്ത്രി

ബംഗളൂരു: കർണാടകയിൽ ആറു ലക്ഷം ബംഗ്ലാദേശി കുടിയേറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന്​ കേന്ദ്രമന്ത്രി ഡി.വി. സദാനന്ദ ഗൗഡ പറഞ്ഞു. ബംഗളൂരു നഗരത്തിൽ രണ്ടുലക്ഷം ബംഗ്ലാദേശി കുടിയേറ്റക്കാരാണുള്ളത്​. നാലു ലക്ഷത്തോളം പേർ ചിക്കമകളൂരു, കുടക്​ എന്നിവിടങ്ങളിലെ കാപ്പിത്തോട്ടങ്ങളിൽ ജോലി ചെയ്യുന്നുണ്ടെന്നാണ്​ റിപ്പോർട്ട്​.

സംസ്​ഥാനത്ത്​ അനധികൃതമായി തൊഴി​ലെടുത്ത്​ കഴിയുന്ന ഇൗ കുടിയേറ്റക്കാരിൽ പലരും ദേശവിരുദ്ധ പ്രവർത്തത്തനങ്ങളിൽ ഏർപ്പെടുകയാണ്​. അനധികൃത കുടിയേറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ്​ കേന്ദ്ര തീരുമാനമെന്നും സദാനന്ദഗൗഡ വ്യക്തമാക്കി. ബംഗളൂരുവിൽ ബി.ജെ.പി നിർവാഹക സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Tags:    
News Summary - Bangladesh Citizen in Karnataka union Minister Sadananda Gauda -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.