ബംഗളൂരു: "ശരിക്കും ഞാൻ മരിച്ചുകൊണ്ടിരിക്കുയാണ്." റെഡിറ്റിൽ യുവാവ് രേഖപ്പെടുത്തിയ അഭിപ്രായം വായനക്കാർക്കിടയിൽ ചർച്ചകൾക്ക് വഴിതെളിച്ചു. ടോക്സിക് കോർപ്പറേറ്റ് തൊഴിൽ സാഹചര്യത്തെക്കുറിച്ച് ബംഗളൂരു സ്വദേശിയായ യുവാവാണ് സാമൂഹ്യ മാധ്യമത്തിൽ ദുരനുഭവം പങ്കു വെച്ചത്.
കോർപ്പറേറ്റ് മേലയിൽ പ്രവർത്തിക്കുന്ന തനിക്ക് ജോലിക്കായി 14 മുതൽ 16 മണിക്കൂർ വരെ ചെലവഴിക്കേണ്ടി വരുന്നെന്നും ഇതുകാരണം സ്വന്തം കാര്യങ്ങൾക്കു വേണ്ടി പോലും കുറച്ചു സമയം മാറ്റി വയ്ക്കാനാകുന്നില്ലെന്നുമാണ് യുവാവ് കുറിച്ചിരിക്കുന്നത്. 2022ൽ ജോലിയിൽ പ്രവേശിച്ച ശേഷം ഉറക്ക ക്രമം താളം തെറ്റുകയും ശരീര ഭാരം 24 കിലോ വരെയായി കൂടുകയും ചെയ്തുവെന്ന് അദ്ദേഹം പറയുന്നു.
"9മണിക്ക് ജോലിക്ക് കയറേണ്ട താൻ രാവിലെ രണ്ട് മണിക്കാണ് ഉറങ്ങുന്നത്. മിക്കവാറും വാരാന്ത്യങ്ങളിലും പണിയെടുക്കേണ്ടി വരും, അതുപോലെ പലപ്പോഴും ലീവ് ക്യാൻസൽ ചെയ്ത് വരെ ജോലി ചെയ്യേണ്ട സാഹചര്യമാണുള്ളത്." യുവാവ് പറയുന്നു.
ഇന്ത്യൻ കോർപ്പറേറ്റ് സംസ്കാരത്തിൻറെ അടിമയെന്നാണ് അദ്ദേഹം സ്വയം വിശേഷിപ്പിച്ചിരിക്കുന്നത്. ജോലിചെയ്തു തുടങ്ങിയ നാൾ മുതൽ മൂന്നു വർഷമായി തനിക്ക് അതിൽ നിന്ന് മോചനം നേടാൻ കഴിഞ്ഞിട്ടില്ലെന്നും കൂട്ടിച്ചേർക്കുന്നു.
താൻ ജോലിയിൽ പ്രവേശിച്ച് നാളിതുവരെ നല്ലൊരു വെക്കേഷൻ പോലും കിട്ടിയിട്ടില്ലെന്നും നല്ല ശമ്പളം കിട്ടുന്നുണ്ടെങ്കിൽപ്പോലും താൻ ഒട്ടും സന്തോവാനല്ലെന്നും യുവാവ് കൂട്ടിച്ചേർത്തു. ഇന്ത്യയിലെ കോർപ്പറേറ്റ് തൊഴിലിടങ്ങളിൽ യുവാക്കൾ എത്രത്തോളം അസംതൃപ്തരാണെന്ന് മനസ്സിലാക്കി തരുകയാണ് റെഡിറ്റിലെ പോസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.