ലോക്സഭ സീറ്റ്: ​കെജ്​രിവാളിന്​ ആറ്​ കോടി നൽകിയെന്ന്​എ.എ.പി സ്ഥാനാർഥിയുടെ മകൻ

ന്യൂഡൽഹി: ലോക്​സഭാ തെരഞ്ഞെടുപ്പിൽ സീറ്റ്​ ലഭിക്കാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളിന്​ തൻെറ പിതാവ് ​ ആറ്​ കോടി രൂപ നൽകിയെന്ന ആരോപണവുമായി ആം ആദ്​മി പാർട്ടി സ്ഥാനാർഥിയുടെ മകൻ രംഗത്ത്​. പശ്ചിമ ഡൽഹിയിലെ എ.എ.പി സ്ഥാനാർഥി ബൽബീർ സിങ്​ ജകറിൻെറ മകൻ ഉദയ്​ ആണ്​ ആരോപണം ഉന്നയിച്ചത്​.

മൂന്ന്​ മാസം മുമ്പാണ്​ പിതാവ്​ ആം ആദ്​മി പാർട്ടിയിൽ ചേർന്നതെന്നും പിതാവ്​ പണം നൽകിയതിൻെറ കൃത്യമായ തെളിവുകൾ തൻെറ പക്കലുണ്ടെന്നും ഉദയ്​ വ്യക്തമാക്കിയതായി ദേശീയ വാർത്താ ഏജൻസി എ.എൻ.ഐ റിപ്പോർട്ട്​ ചെയ്​തു.

ഡൽഹിയിലെ ഏഴ് സീറ്റ് ഉൾപ്പെടെ ലോക്​സഭ തെരഞ്ഞെടുപ്പിന്‍റെ ആറാംഘട്ട വോട്ടെടുപ്പ് ഞായറാഴ്​ച നടക്കാനിരി​ക്കെ ഉയർന്ന ആരോപണം ആം ആദ്​മി പാർട്ടി നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്​. ആരോപണമുയർന്നതിൻെറ പശ്ചാത്തലത്തിൽ ആം ആദ്​മി പാർട്ടി​ക്കെതിരെ വിമർശനവുമായി കോൺഗ്രസും രംഗത്തെത്തി.

Tags:    
News Summary - Balbir Singh Jakhar's son alleges his father had paid Arvind Kejriwal Rs 6 crore for a ticket -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.