Posted On
date_range Updated On
date_range സിദ്ദുവിെൻറ തലയെടുക്കുന്നവർക്ക് അഞ്ചു ലക്ഷം നൽകുമെന്ന് ബജ്റംഗ്ദൾ
ലഖ്നോ: പഞ്ചാബ് മന്ത്രിയും കോൺഗ്രസ് നേതാവുമായ നവേജ്യാത് സിങ് സിദ്ദുവിെൻറ തലയെടുക്കുന്നവർക്ക് ഇനാം പ്രഖ്യാപിച്ച് ബജ്റംഗ്ദൾ നേതാവ്. പാർട്ടിയുടെ ആഗ്ര യൂണിറ്റ് പ്രസിഡൻറ് സഞ്ജയ് ജാട്ട് ആണ് സിദ്ദുവിെൻറ തലക്ക് വിലയിട്ട് രംഗത്ത് വന്നത്.
സിദ്ദുവിെൻറ തലയെടുക്കുന്നവർക്ക് അഞ്ചു ലക്ഷം രൂപ നൽകുമെന്ന് വാഗ്ദാനം ചെയ്യുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു.
പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാെൻറ സത്യപ്രതിജ്ഞാ ചടങ്ങിൽ പെങ്കടുത്തതിലൂടെ സിദ്ദു രാജ്യത്തെ വഞ്ചിക്കുകയായിരുന്നുവെന്നും ഇന്ത്യൻ ജവാൻമാരുടെ രക്തത്തിനു വേണ്ടി ദാഹിക്കുന്ന സർക്കാറിനെ പിന്തുണക്കുകയാണ് സിദ്ദു ചെയ്തതെന്നും സഞ്ജയ് ജാട്ട് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.