Posted On
date_range Updated On
date_range ബജ്റംഗ്ദൾ നേതാവ് നേത്രാവതി നദിയിൽ മരിച്ച നിലയിൽ
മംഗളൂറു:ബജ്റംഗ്ദൾ നേതാവിനെ നേത്രാവതി നദിയിൽ ബണ്ട്വാൾ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തി. ബണ്ട്വാൾ താലൂക്കിലെ സജിപയിൽ താമസിക്കുന്ന എസ്.രാജേഷ് പൂജാരി (36) ആണ് മരിച്ചത്. പാണെ മംഗളൂറു പഴയ പാലത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ബൈക്ക് കണ്ട നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
നദിയിൽ വീണതാകാമെന്ന സംശയത്തിൽ ഫയർഫോഴ്‌സും പൊലീസും നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മുങ്ങൽ വിദഗ്ധരായ ഗുഡിനബലി ഇഖ്ബാൽ, മുഹമ്മദ്, ഹാരിസ്, കെ.ഇബ്രാഹിം എന്നിവർ തെരച്ചിലിൽ പങ്കാളികളായി.
വിശ്വഹിന്ദു പരിഷത്, ബജ്‌റംഗ്ദൾ തുടങ്ങിയ ഹിന്ദുത്വ സംഘടനകളിൽ രാജേഷ് പൂജാരി നേതൃനിരയിൽ പ്രവർത്തിച്ചു വരികയായിരുന്നു.ബജ്‌റംഗ്ദൾ കല്ലട്ക്ക മേഖല സെക്രട്ടറിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.