ഇന്ത്യയിൽ കുടുങ്ങിയ ബഹ്റൈൻ പൗരന്മാരെ തിരിച്ചയച്ചു

പുണെ: ലോക് ഡൗണിനെ തുടർന്ന് ഇന്ത്യയിൽ കുടുങ്ങിയ ബഹ്റൈൻ പൗരന്മാരെ തിരിച്ചയച്ചു. ഗൾഫ് എയറി​​െൻറ പ്രത്യേക വിമാനത ്തിലാണ് ഇവരെ സ്വദേശത്തേക്ക് മടക്കി അയച്ചത്.

ബഹ്റൈനിൽനിന്ന് മഹാരാഷ്ട്രയിലെ പുണെ വിമാനത്താവളത്തിൽ ഇറങ്ങിയ വിമാനം അവിടെ നിന്നുള്ള യാത്രക്കാരുമായി ചെന്നൈയിലേക്ക് പോയി. ചെന്നൈയിൽനിന്നും ശേഷിക്കുന്നവരെ കയറ്റി തിരികെ ബഹ്റൈനിലേക്ക് പറന്നു. ബോർഡിങ്ങിന് മുമ്പായി മുഴുവൻ യാത്രക്കാരെയും കോവിഡ്​ പരിശോധനക്ക്​ വിധേയമാക്കിയിരുന്നു.

കോവിഡിന്‍റെ പശ്ചാത്തലത്തിൽ ലോക് ഡൗൺ പ്രഖ്യാപിച്ചതോടെയാണ് രാജ്യത്ത് ആഭ്യന്തര, രാജ്യാന്തര വിമാന സർവിസുകൾ നിർത്തിവെച്ചത്.

Tags:    
News Summary - Bahrain nationals evacuated from India -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.