പൗരത്വ ബിൽ: ഹിന്ദു-മുസ് ലിം ഐക്യത്തിന് എതിരെന്ന് ബദറുദ്ദീൻ അജ്മൽ

ന്യൂഡൽഹി: പൗരത്വ ഭേദഗതി ബില്ലിനെതിരെ കടുത്ത പ്രതിഷേധവുമായി ഒാൾ ഇന്ത്യ യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എ.ഐ.യു.ഡി.എഫ്) നേതാവ് ബദറുദ്ദീൻ അജ്മൽ എം.പി. ഹിന്ദു-മുസ് ലിം ഐക്യത്തിനും ഭരണഘടനക്കും വിരുദ്ധമായ ബില്ലാണിതെന്ന് ബദറുദ്ദീൻ അജ്മൽ പറഞ്ഞു.

പൗരത്വ ബില്ലിനെ പാർട്ടി തള്ളികളയും. പ്രതിപക്ഷ കക്ഷികൾ തങ്ങളോടൊപ്പം നിൽക്കും. ബിൽ പാസാക്കാൻ അനുവദിക്കില്ലെന്നും അജ്മൽ വ്യക്തമാക്കി.

പൗരത്വം ഭേദഗതി ബില്ലിനെതിരെ എ.ഐ.യു.ഡി.എഫ് നേതാക്കളും പ്രവർത്തകരും ജന്തർ മന്ദിറിൽ പ്രതിഷേധം സംഘടിപ്പിച്ചു.

Tags:    
News Summary - Badruddin Ajmal react to Citizenship Amendment Bill -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.