കോവിഡ് പ്രതിരോധം: പുറമെ നിന്നെത്തുന്നവർക്ക് 5000 രൂപ പിഴയിട്ട് ഉത്തരേന്ത്യൻ ഗ്രാമം

ഹാപൂർ: കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ശക്തമായ പിഴ ശിക്ഷയുമായി ഉത്തർപ്രദേശിലെ ഗ്രാമം. പുറത്തു നിന്നുള് ളവർ ഗ്രാമത്തിൽ പ്രവേശിച്ചാൽ 5,000 രൂപ പിഴ ഈടാക്കാനാണ് ഹാപൂർ ജില്ലയിലെ ബച്ച്റൗത ഗ്രാമവാസികളുടെ തീരുമാനം.

സമൂഹിക അകലം പാലിക്കാനും വൈറസ് ബാധ തടയാനുമാണ് പിഴ ശിക്ഷ ഈടാക്കുന്നതെന്ന് ബച്ച്റൗത ഗ്രാമത്തലവൻ ജശ് വീർ പറഞ്ഞു.

ബന്ധുക്കളും സുഹൃത്തുകളും വരുന്നത് വഴി ഗ്രാമത്തിൽ മഹാമാരി പടരാനുള്ള സാധ്യത തടയുന്നതിനാണ് പുതിയ തീരുമാനമെന്ന് ഗ്രാമവാസിയായ സപ്ന പറഞ്ഞു.

ആരെങ്കിലും ഗ്രാമത്തിൽ പ്രവേശിച്ചാൽ ആ വിവരം ആദ്യം ഗ്രാമത്തലവനെ അറിയിക്കുമെന്നും അധികാരി മറ്റുള്ളവരോട് പറയുമെന്നും മറ്റൊരു ഗ്രാമവാസിയായ ഇന്ദർ സെയ്നി വ്യക്തമാക്കി.

Tags:    
News Summary - UP bachrouta village decides to impose Rs 5,000 fine on outsiders -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.