representational image

24ാം ആഴ്ചയിൽ ജനനം; 400 ഗ്രാം മാത്രം തൂക്കം, ഇന്നവൾ ആരോഗ്യവതി

പൂണെ: ആറാം മാസത്തിൽ 400 ഗ്രാം തൂക്കത്തോടെ മാത്രം ജനിച്ച ശിവാന്യ അതിജീവനത്തിന്റെ പുതിയ കഥ പറയുകയാണ്. ആറാം മാസത്തിൽ ഭാരക്കുറവോടെ ജനിച്ചാണ് ശിവാന്യ പ്രതിസന്ധിയെ മറികടന്നത്. സാധാരണയായി 37 മുതൽ 40 ആഴ്ചത്തെ ഗർഭകാലത്തിന് ശേഷമാണ് കുട്ടികൾ ജനിക്കുന്നത്.

ജനിക്കുമ്പോൾ ഒരു പാൽപാക്കറ്റിനേക്കാളും ചെറുതായിരുന്നു ശിവാന്യ. പക്ഷേ ജനിച്ച് ഏഴ് മാസത്തിന് ശേഷം പതുക്കെ തന്റെ വളർച്ച പൂർത്തീകരിക്കുകയാണവൾ. മറ്റേത് പെൺകുട്ടിയേയും പോലെയാണവളിന്ന്. ഇപ്പോൾ 4.5 കിലോ ഗ്രാം തൂക്കമുള്ള ശിവാന്യ പൂർണ ആരോഗ്യവതിയാണെന്ന് പിതാവ് പറഞ്ഞു.

2022 മെയിലായിരുന്നു ശിവാന്യയുടെ ജനനം. പിന്നീട് 94 ദിവസം ഐ.സി.യുവിലായിരുന്നു കുട്ടിയുണ്ടായിരുന്നത്. ശരീരഭാരം 2130 ഗ്രാമായതിന് ശേഷമാണ് ശിവാന്യ ആശുപത്രി വിട്ടത്. സാധാരണയായി ഇത്തരത്തിൽ ജനിക്കുന്ന കുട്ടികൾ ജീവിതത്തിലേക്ക് മടങ്ങിവരാനുള്ള സാധ്യതകൾ വിരളമാണ്.

Tags:    
News Summary - Baby girl born at 24 weeks weighing 400g beats odds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.